“ന്നാ താന്‍ കേസ് കൊട്” 50 കോടി ക്ലബ്ബില്‍. വിജയം ആഘോഷമാക്കാന്‍ 96 ലക്ഷത്തിന്റെ ആഡംബരക്കാര്‍ സ്വന്തമാക്കി സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാള്‍. ന്നാ താന്‍ കേസ് കൊട് എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രം തീയറ്ററില്‍ ചിരി പടര്‍ത്തി മുന്നോട്ട് കുതിക്കുകയാണ്, ഈ ചിത്രം 50 കോടി ക്ലബ്ബില്‍ കയറുകയും ഉണ്ടായി.

ഈ വിജയം ആഘോഷിക്കാനായി തന്റെ സ്വപ്ന വാഹനമായ വോള്‍വോ xv 90 യാണ് സംവിധായകന്‍ സ്വന്തമാക്കിയത്. വോള്‍വോ ഷോറൂമുകാര്‍ ആകട്ടെ വളരെ പുതുമയായി ന്നാ താന്‍ വണ്ടിയെട് എന്നെഴുതിയ പോസ്റ്ററും ഡീലര്‍ഷിപ്പില്‍ സ്ഥാപിച്ചിട്ടുണ്ടായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏകദേശം 93.9 ലക്ഷം രൂപ മുതല്‍ 96.65 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ ഷോറൂം വില. വാഹന പ്രേമികളുടെ ഇഷ്ട വാഹനം കൂടിയാണ് ഇത്. ഈ വാഹനം ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ വാഹനം കൂടിയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക