തിരുവനന്തപുരം: മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കുമായി രണ്ട് കാറുകള്‍കൂടി വാങ്ങുന്നു. രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഡല്‍ഹിയിലെ ആവശ്യങ്ങള്‍ക്കായാണ് കാറുകള്‍ വാങ്ങുന്നത്.

ഡല്‍ഹി കേരള ഹൗസിലെ റസിഡന്റ് കമ്മിഷണറുടെ ആവശ്യം അംഗീകരിച്ചാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ ഉത്തരവിറക്കിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ജെം പോര്‍ട്ടല്‍ വഴിയാണ് കാര്‍ വാങ്ങുന്നത്. ഇതിനായി 72 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ മാസം കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളോടെ മുഖ്യമന്ത്രിക്കായി കിയാ കാര്‍ണിവല്‍ വാങ്ങിയിരുന്നു. 33 ലക്ഷം രൂപ വിലവരുന്ന കറുത്ത നിറത്തിലുള്ള കിയ കാര്‍ണിവല്‍ ആണ് വാങ്ങിയത്. നേരത്തെ വാങ്ങാന്‍ തീരുമാനിച്ചിരുന്ന ടാറ്റാ ഹാരിയറിനു പകരം പ്രത്യേക സുരക്ഷാ സംവിധാനങ്ങളുള്ള കിയാ കാര്‍ണിവല്‍ വാങ്ങുന്നതാണ് അഭികാമ്യമെന്ന് പൊലീസ് മേധാവി അനില്‍കാന്ത് ശുപാര്‍ശ ചെയ്തിരുന്നു. ഇത് അംഗീകരിച്ചാണ് പുതിയ കാര്‍ വാങ്ങിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക