ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ ബസിനുള്ളില്‍ ഭീമന്‍ പെരുമ്ബാമ്ബിനെ കണ്ടെത്തി. റായ്ബറേലിയിലെ റ്യാന്‍ പബ്ലിക് സ്‌കൂളിന്റെ ബസിലാണ് സീറ്റിനടിയില്‍ പെരുമ്ബാമ്ബിനെ കണ്ടെത്തിയത്. ഒരു മണിക്കൂര്‍ നീണ്ടുനിന്ന പരിശ്രമത്തിനൊടുവിലാണ് പെരുമ്ബാമ്ബിനെ പിടികൂടിയത്.

80 കിലോഗ്രാം ഭാരവും പതിനൊന്നരയടി നീളവുമുള്ള പെരുമ്ബാമ്ബിനെ പിടികൂടി വനത്തില്‍ ഉപേക്ഷിച്ചു. ഞായറാഴ്ച സ്‌കൂള്‍ അവധിയായതിനാല്‍ ഡ്രൈവറുടെ ഗ്രാമത്തിലായിരുന്നു ബസ് നിര്‍ത്തിയിട്ടിരുന്നത്. ബസിനടത്തുണ്ടായിരുന്ന ആട്ടിന്‍കൂട്ടത്തിനടുത്തേക്ക് വന്ന പെരുമ്ബാമ്ബിനെ കണ്ട് ഗ്രാമവാസികള്‍ ശബ്ദമുണ്ടാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിനെത്തുടര്‍ന്ന് പാമ്ബ് ബസിനകത്ത് കയറുകയായിരുന്നുവെന്ന് ഗ്രാമവാസികള്‍ പറയുന്നു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സിറ്റി സര്‍ക്കിള്‍ ഓഫീസറും സിറ്റി മജിസ്‌ട്രേറ്റും വനംവകുപ്പ് അധികൃതരെ അറിയിക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക