ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്ക് വെച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ മിനിറ്റുകള്‍ക്കകം രക്ഷിച്ച്‌ കൊച്ചി സൈബര്‍ പൊലീസ്. തിരുവനന്തപുരം കരമന സ്വദേശിനിയെയാണ് പോലിസിന്റെ ഇടപെടലില്‍ രക്ഷപ്പെട്ടത്. ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളുടെ മാതൃകമ്ബനിയായ മെറ്റയുടെ ശ്രദ്ധയില്‍ ആത്മഹത്യശ്രമം എത്തുകയും അവര്‍ സൈബര്‍ സെല്ലിനെ വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു.

ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം. കേരളത്തില്‍ ഒരു യുവതി ഇന്‍സ്റ്റാഗ്രാമില്‍ ലൈവിട്ട് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നുണ്ടെന്ന വിവരം മെറ്റാ അധികൃതര്‍ കൊച്ചി സൈബര്‍ പൊലീസിന് നല്‍കിയത്. വീഡിയോയ്ക്ക് ഒപ്പം യുവതിയുടെ ഐ.പി അഡ്രസ്സും മെറ്റാ ടീം സൈബര്‍ സെല്ലിന് കൈമാറിയിരുന്നു. യുവതിയുടെ പ്രൊഫൈല്‍ പരിശോധിച്ച സൈബര്‍ സെല്‍ ഇവരെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം ഈ വിവരം ചേര്‍ത്തല, കരമന പൊലീസ് സ്റ്റേഷനുകള്‍ക്ക് കൈമാറി. ഇരു സ്റ്റേഷനുകളില്‍ നിന്നും പൊലീസ് സംഘങ്ങള്‍ യുവതിയെ കണ്ടെത്താന്‍ പുറപ്പെട്ടു. തുടര്‍ന്ന് തിരുവനന്തപുരം കരമനയില്‍ നിന്നും ഇവരെ പൊലീസ് കണ്ടെത്തി രക്ഷപ്പെടുത്തുകയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൈ ഞരമ്ബ് മുറിച്ച നിലയിലുള്ള ചിത്രങ്ങള്‍ യുവതി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മെറ്റാ ടീം ഇക്കാര്യം സൈബര്‍ സെല്ലിനെ ഉടനെ അറിയിച്ചത്. കാസര്‍കോടുള്ള പങ്കാളിയുമായി യുവതിക്കുണ്ടായ പ്രശ്നങ്ങളും ഇതേ തുടര്‍ന്നുള്ള മനോവേദനയും കാരണമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. എന്തായാലും കൊച്ചി സൈബര്‍ സെല്ലില്‍ നിന്നും വിവരം ലഭിച്ച്‌ കേവലം പത്ത് മിനിറ്റുള്ളിലാണ് പൊലീസ് സംഘം യുവതിയെ കണ്ടെത്തി രക്ഷപ്പെടുത്തിയത് എന്നത് അതിവേഗമുള്ള പൊലീസ് നടപടിയുടെ തിളക്കമേറ്റുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക