സംസ്ഥാനത്ത് വീണ്ടും താപനില കൂടാന്‍ സാധ്യത. എട്ട് ജില്ലകളില്‍ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മുന്നറിയിപ്പിനെ തുടര്‍ന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ 37 ഡിഗ്രി വരെ താപനില ഉയരാം. കണ്ണൂര്‍, മലപ്പുറം, തിരുവനന്തപുരം ജില്ലകളില്‍ താപനില 35 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ട്.

കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ 36 ഡിഗ്രി വരെയും താപനില ഉയരാം. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും മൂലം മലയോര പ്രദേശങ്ങള്‍ ഒഴികെയുളള ജില്ലകളില്‍ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്ര മുന്നറിയിപ്പില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാലക്കാട് ജില്ലയിലാണ് ഇതുവരെ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയിരുന്നത്. അതേസമയം മെയ് 16 മുതല്‍ 20 വരെ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക