പതിനേഴുകാരനായ വിദ്യാർത്ഥി ജീവനൊടുക്കിയ കേസിൽ കാമുകിയായ അധ്യാപിക അറസ്റ്റിലായി. അധ്യാപിക പ്രണയത്തിൽ നന്ന് പിന്മാറിയതിനെ തുടർന്നാണ് 17 കാരനായ വിദ്യാർത്ഥി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് പോക്സോ കേസിൽ അറസ്റ്റിലായത്.

പ്രായപൂര്ത്തിയാകാത്ത വിദ്യാർത്ഥിയെ അധ്യാപിക വീട്ടിൽ വച്ച് നിരവധി തവണ ലൈംഗികമായി ചൂഷണം ചെയ്തതായും കണ്ടെത്തി. ഫോണിൽ കുട്ടിയുമൊത്തുള്ള സ്വകാര്യ ഫോട്ടോകൾ പൊലീസ് കണ്ടെടുത്തതോടെയാണ് അറസ്റ്റിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘വിവാഹ നിശ്ചയം കഴിഞ്ഞതിന് ശേഷം അധ്യാപിക വിദ്യാർത്ഥിയുമായുള്ള ബന്ധം അവസാനിപ്പിച്ചു. എന്നാൽ അധ്യാപികയുമായി കടുത്ത പ്രണയത്തിലായിരുന്ന വിദ്യാർത്ഥിക്ക് ഇത് സഹിക്കാനായില്ല,’ അമ്ബത്തൂരിലെ ഓൾ വുമൺ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ജ്യോതിലക്ഷ്മി പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക