പല്ല് നന്നായാല്‍ പാതി നന്നായി എന്നാണ് ചൊല്ല്. ഭക്ഷണം കടിച്ചു മുറിക്കാന്‍ സഹായിക്കുന്ന മുന്‍നിരപ്പല്ലുകളും ഭക്ഷണം നന്നായി ചവച്ചരയ്‌ക്കാന്‍ സഹായിക്കുന്ന പിന്‍നിരപ്പല്ലുകളും നമുക്കുണ്ട്. ഒരു വ്യക്തിയുടെ ആത്മവിശ്വാസം വളര്‍ത്തുന്നതിലും സൗന്ദര്യം നിലനിര്‍ത്തുന്നതിലും പല്ലുകള്‍ക്കു പങ്കുണ്ട്. പ്രായപൂര്‍ത്തിയായ ഒരാളുടെ വായില്‍ ഏകദേശം 32 പല്ലുകള്‍ വരെ ഉണ്ടാകും.

എന്നാല്‍ 232 പല്ലുകളുള്ള ഒരു യുവാവിനെ കുറിച്ച്‌ കേട്ടിട്ടുണ്ടോ? വേറെങ്ങുമല്ല മുംബൈയിലുള്ള ആഷിഖ് ഗവായി എന്ന യുവാവിന്റെ വായില്‍ നിന്നുമാണ് 232 പല്ലുകളോളം കണ്ടെടുത്തത്. ഇത് പിന്നെ ശസ്ത്രക്രിയ ചെയ്ത് നീക്കുകയായിരുന്നു. മുംബൈയിലെ ബുല്‍ധാന സ്വദേശിയാണ് 17കാരനായ ആഷിഖ്. താടിയെല്ലില്‍ നീര്‍വീക്കവും അസഹ്യമായ വേദനയും വന്നതോടെയാണ് ആഷിഖ് ആശുപത്രിയില്‍ പ്രവേശിക്കന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുംബൈയിലെ ജെജെ ഹോസ്പിറ്ററിലെ ഡെന്റല്‍ വിഭാഗം മേധാവി ഡോ. സുനന്ദ ധിവാരെയെയാണ് ആഷിഖ് സമീപിക്കുന്നത്. 18 മാസമായി ഇത്തരത്തില്‍ വേദനയുണ്ടെന്നും പല ആശുപത്രികളില്‍ ചികിത്സിച്ചിട്ടും ഫലം കണ്ടില്ലെന്നും യുവാവ് പറയുന്നു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവമെന്നാണ് ഡോക്ടര്‍മാര്‍ ആഷിഖിന്റെ അവസ്ഥയെ വിശേഷിപ്പിച്ചത്.

ഒഡോണ്‍ടോമ എന്നറിയപ്പെടുന്ന അസുഖാമാണ് ആഷിഖിനെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. മോണയില്‍ ധാരാളം പല്ലുകളുണ്ടാകുന്ന രോഗാവസ്ഥയാണിത്. ഇതൊരുതരം ട്യൂമറാണെന്നും അധികൃതര്‍ പറയുന്നു. ഏഴ് മണിക്കൂര്‍ നീണ്ട സങ്കീര്‍ണ്ണണായ ശസ്ത്രക്രിയയിലൂടെയാണ് ആഷിഖിന്റെ വായില്‍ നിന്നും പല്ലുകള്‍ നീക്കം ചെയ്തത്. 232 പല്ലുകളെന്നത് ശസ്ത്രക്രിയയിലൂടെ 28 ആക്കി മാറ്റി.

താടിയെല്ലിന്റെ ഭാഗത്ത് നിന്ന് ശസ്ത്രക്രിയയിലൂടെ പല്ലുകള്‍ പുറത്തെടുത്തത്. ആദ്യം അത്ഭുതം തോന്നിയെന്നും ഓരോ പല്ലുകള്‍ എടുത്ത് മാറ്റി കഴിഞ്ഞ് അവസാനം തളര്‍ന്നു തുടങ്ങിയെന്നും ഡോക്ടര്‍മാര്‍ പറയുന്നു. രണ്ട് സര്‍ജ്ജന്‍മാരും രണ്ട് സഹായികളും ചേര്‍ന്നാണ് പല്ലുകള്‍ നീക്കം ചെയ്തത്. ആശുപത്രിയിലെ ഇഎന്‍ടി വിഭാഗം മേധാവി ഡോ. വന്ദനയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.

താടിയെല്ലിനെ ബാധിക്കുന്ന രോഗാവസ്ഥയാണ് ഒഡോണ്‍ടോമ. നേരത്തെ ഇത്തരത്തില്‍ ഒരു രോഗാവസ്ഥയുമായി വന്ന ആളുടെ വായില്‍ നിന്നും 37 പല്ലുകള്‍ നീക്കം ചെയ്തിട്ടുണ്ട്. എന്നാല്‍ ആഷിഖിന്റെ കാര്യത്തില്‍ ഇത് വിചിത്രമായിരുന്നു. ആഷിഖിന് ആറ് വയസ്സുള്ളപ്പോള്‍ പല്ലുകള്‍ ഇവിടെ രൂപപ്പെടാന്‍ തുടങ്ങാനാണ് സാദ്ധ്യതയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ആഷിഖിന്റെ വായില്‍ ദന്തങ്ങള്‍ വീണ്ടും വളരാന്‍ സാധ്യതയുണ്ടെന്നും എന്നാല്‍ അത്ര വലിയ അളവില്‍ ഉണ്ടാകാനിടയില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക