പെരുമ്ബാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പീഡന പരാതി കെപിസിസി അന്വേഷിക്കും. ഇതിനായി പാര്‍ട്ടി കമ്മീഷനെ വെക്കും. രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടും. എല്‍ദോസ് കുന്നപ്പിള്ളില്‍ വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് തിരുവനന്തപുരത്തെ സ്‍കൂള്‍ അധ്യാപികയായ ആലുവ സ്വദേശിനിയുടെ പരാതി.

കേസ് തീര്‍പ്പാക്കാന്‍ പണം വാഗ്ദാനം നല്‍കിയെന്നും കോവളം പൊലീസ് കേസെടുക്കാതെ ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നും യുവതി മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയില്‍ ആരോപിക്കുന്നു. എംഎല്‍എക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ പൊലീസ് കേസെടുത്തു. പരാതിക്കാരിയായ യുവതി മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയില്‍ പറയുന്നത് ഇങ്ങനെ. “ഒന്നര വര്‍ഷത്തിലറെയായി എല്‍ദോസുമായി സൗഹൃദമുണ്ട്. സൗഹൃദം പിന്നെ മറ്റ് ബന്ധത്തിലേക്ക് മാറി. പല സ്ഥലങ്ങളില്‍ തന്നെ കൊണ്ട് പോയി പീഡിപ്പിച്ചു. ഇതിനെല്ലാം തെളിവുണ്ട്. കഴിഞ്ഞ മാസം 14 ന് കോവളം സൂയിസൈഡ് പോയിന്‍റിന് സമീപത്ത് വെച്ച്‌ തന്നെ ദേഹോപദ്രവം ഏല്‍പ്പിച്ചു”.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോവളം പൊലീസിനെതിരെയും യുവതി ഉന്നയിക്കുന്നത് ഗുരുതര ആരോപണമാണ്. “പരാതിയില്‍ നിന്ന് പിന്മാറാന്‍ പൊലീസ് ആവശ്യപ്പെട്ടു, പരാതി നല്‍കിയതിന് ശേഷം ഈ മാസം 9 ന് തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും തന്നെ എംഎല്‍എ ബലമായി പിടിച്ചിറക്കി. എംഎല്‍എ തന്നെ കൊണ്ടുപോയി കോവളം എസ്‌എച്ച്‌ഒക്ക് മുന്നിലെത്തിച്ചു. പരാതി ഒത്ത് തീര്‍പ്പായെന്ന് എംഎല്‍എ അറിയിച്ചു. എഴുതി നല്‍കാന്‍ എസ്‌എച്ച്‌ഒ ആവശ്യപ്പെട്ടു”. എസ്‌എച്ച്‌ഒയുടെ സാന്നിധ്യത്തില്‍ എംഎല്‍എ ബ്ളാക്ക് മെയില്‍ ചെയ്തുവെന്നും ആരോപണമുണ്ട്. കേസെടുക്കാന്‍ ബോധപൂര്‍വ്വം വൈകി. സമ്മര്‍ദ്ദം സഹിക്കാനാവാതെയാണ് കഴിഞ്ഞ ദിവസം തമിഴ്നാട്ടിലേക്ക് പോയതെന്നാണ് യുവതി പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക