കേരളത്തെ ഞെട്ടിച്ച ഇലന്തൂര്‍ നരബലി കേസില്‍ ഇരകളായ പത്മ, റോസ്ലി എന്നിവരുടെ പോസ്റ്റുമോര്‍ട്ടം ഇന്നു നടക്കും. കൊലപാതകം നടന്നതും കുഴിച്ചിട്ടതും പ്രതികള്‍ അതീവ രഹസ്യമായായിരുന്നു. കൊച്ചിയില്‍ അറസ്റ്റിലായ ഷാഫിയെ മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് എത്തിച്ചത്. മൂന്നുമണിക്കൂര്‍ വീതമെടുത്താണ് മൃതദേഹം പുറത്തെടുത്തത്.

ഉച്ചയ്ക്ക് ഒരു മണിയ്ക്ക് പത്മയുടെ മൃതദേഹമായിരുന്നു ആദ്യം പുറത്തെടുത്തത്. കേസിലെ പ്രതി ഷാഫിയാണ് സ്ഥലം കാണിച്ചുകൊടുത്തത്. ഒറ്റക്കുഴിയിലായിരുന്നു പത്മയുടെ മൃതദേഹം മറവു ചെയ്തിരുന്നത്. ചെമ്ബരത്തി ചെടികള്‍ക്ക് നടുവില്‍ നിന്നാണ് റോസ്ലിന്റെ മൃതദേഹം കണ്ടെത്തിയത്. ഭഗവല്‍സിങ്ങും ലൈലയുമാണ് സ്ഥലം കാണിച്ചുകൊടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആദ്യ കുഴിയില്‍നിന്ന് രണ്ട് കൈകള്‍ കിട്ടി. തൊട്ടടുത്തു തന്നെ മറ്റൊരുകുഴിയില്‍നിന്ന് ബാക്കിഭാഗങ്ങള്‍ കണ്ടെടുത്തു. തുണിയില്‍ പൊതിഞ്ഞ് കയര്‍കെട്ടിയ നിലയിലയിലായിരുന്നു. കുഴിയില്‍ 30 രൂപയുടെ നാണയങ്ങള്‍, കുട, ബാഗ്, ചെരിപ്പ്, പെര്‍ഫ്യൂം, മാസ്‌ക്, താക്കോല്‍, ചീപ്പ് എന്നിവയുമുണ്ടായിരുന്നു. ഉപ്പുവിതറിയാണ് അവശിഷ്ടങ്ങള്‍ മറവുചെയ്തത്. മണ്ണിട്ടിട്ട് മഞ്ഞള്‍ച്ചെടികളും നട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക