ഇറാനില്‍ നടക്കുന്ന ഹിജാബ് വിരുദ്ധ പ്രതിഷേധത്തെ പിന്തുണച്ച്‌ ഇറാനിയന്‍ നടന്‍ എല്‍നാസ് നൊറൂസി രംഗത്ത്. വസ്ത്രമഴിക്കുന്ന വീഡിയോ ഇന്‍സ്റ്റ​ഗ്രാമില്‍ പോസ്റ്റ് ചെയ്താണ് എല്‍നാസ് നൊറൂസി പ്രതിഷേധിച്ചത്. എന്ത് ധരിക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം സ്ത്രീക്ക് ഉണ്ടായിരിക്കണമെന്ന കാര്യം വ്യക്തമാക്കാനാണ് വസ്ത്രങ്ങള്‍ അഴിക്കുന്നതെന്നും ഇവര്‍ പറഞ്ഞു.

ഇറാനിലെ ഹിജാബ് വിരുദ്ധ പ്രതിഷേധത്തെക്കുറിച്ചും എല്‍നാസ് നൊറൂസി പ്രതികരിച്ചു. ഇറാനിലെ സ്ഥിതി വളരെ മോശമാണെന്ന് എല്‍നാസ് നൊറൂസി പറഞ്ഞു. 40 വര്‍ഷത്തിലേറെയായി സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെടുന്നു. ഞാന്‍ ജനിച്ചത് ടെഹ്‌റാനിലാണെന്നും സ്ത്രീകളെ അടിച്ചമര്‍ത്തുന്നതുകണ്ടിട്ടുണ്ടെന്നും ചെറുപ്പം മുതലേ ഹിജാബ് ധരിക്കേണ്ടി വന്നെന്നും അവര്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുറച്ച്‌ വര്‍ഷങ്ങള്‍ക്ക് മുമ്ബ് തന്നെയും ഹിജാബിന്റെ പേരില്‍ ടെഹ്‌റാനില്‍ സദാചാര പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നെന്നും ഇറാനിയന്‍ താരം പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാ​ഗമായി എല്‍നാസ് നൊറൂസി ഹിജാബ്, ബുര്‍ഖ എന്നിവ അഴിച്ചുമാറ്റി അടിവസ്ത്രമടക്കം നീക്കം ചെയ്തു. ജീവിക്കാന്‍ ഭയപ്പെടുത്തുന്ന സ്ഥലമാണ് ഇറാനെന്നും സ്ഥിതി സങ്കടകരമാണെന്നും സ്ത്രീകള്‍ ഇതുപോലെ ജീവിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ഇവര്‍ പറഞ്ഞു.ലോകത്തെവിടെയും സ്ത്രീകള്‍ക്ക് സ്വന്തമായി തീരുമാനമെടുക്കാന്‍ അനുവദിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അവര്‍ മുടി മറയ്ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതും മുടി മറയ്ക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അതും അനുവദിക്കണം. വസ്ത്രധാരണം സ്ത്രീയുടെ സ്വന്തം തീരുമാനമായിരിക്കണമെന്നും അതാണ് ഇറാനിയന്‍ ജനത പ്രതീക്ഷിക്കുന്നതെന്നും നടി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക