എല്‍ദോസ് കുന്നപ്പള്ളിക്ക് പരാതിക്കാരിയുമായി ഉണ്ടായിരുന്നത് ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണോ എന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി. പീഡനക്കേസില്‍ എം എല്‍ എയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പരാതിക്കാരിയുടെ ഹര്‍ജി പരിഗണിക്കുമ്ബോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, ഉഭയക്ഷി സമ്മതപ്രകാരം എത്ര തവണ ലൈംഗിക ബന്ധപ്പെട്ടാലും ഒരു തവണ നോ പറഞ്ഞാല്‍ അത് ബലാത്സംഗം തന്നെയെന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കി. ലൈംഗിക തൊഴിലാളിക്ക് പോലും നോ എന്ന് പറയാന്‍ അവകാശം ഉണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ സാഹചര്യം പരിശോധിക്കണം എന്നാണ് ഈ വാദത്തോട് കോടതി പ്രതികരിച്ചത്.

ആദ്യ പരാതിയില്‍ ലൈംഗിക പീഡന പരാതി ഉണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. ആദ്യ പരാതിയില്‍ ബന്ധം പരസ്പര സമ്മതത്തോടെയായിരുന്നു എന്നു മനസ്സിലാകുമെന്നായിരുന്നു കോടതിയുടെ പ്രതികരിച്ചത്. അതേസമയം, പരാതിക്കാരിയെ കോവളത്ത് വച്ചു തള്ളിയിടാന്‍ പ്രതി ശ്രമിച്ചതായി പൊലീസ് കോടതിയെ അറിയിച്ചു. എന്നാല്‍ കാര്യങ്ങള്‍ സിനിമാക്കഥ പോലെ തോന്നുന്നെന്നു കോടതി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേസില്‍ പരാതി നല്‍കാന്‍ കാലതാമസം വന്നത് എന്തുകൊണ്ടാണെന്നും ഹൈക്കോടതി ചോദിച്ചിട്ടുണ്ട്. നേരത്തെ കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി കോടതി ഓഫീസറുടെ സാന്നിദ്ധ്യത്തില്‍ പരിശോധിക്കാന്‍ എല്‍ദോസ് കുന്നപ്പിള്ളിക്ക് ഹൈക്കോടതിയുടെ അനുമതി നല്‍കിയിരുന്നു.പരാതിക്കാരിയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് വേണമെന്ന് എല്‍ദോസ് കുന്നപ്പിള്ളി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് എതിര്‍ക്കുന്ന നിലപാടാണ് സര്‍ക്കാരും പരാതിക്കാരിയും സ്വീകരിച്ചത്.

എന്നാല്‍ ഹൈക്കോടതി രഹസ്യ മൊഴി പരിശോധിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. മൊഴിയുടെ പകര്‍പ്പ് നല്‍കരുതെന്നാണ് സര്‍ക്കാരും പരാതിക്കാരിയും കോടതിയോട് ആവശ്യപ്പെട്ടത്. ഇതോടെയാണ് കോടതി ഓഫീസറുടെ സാന്നിദ്ധ്യത്തില്‍ രഹസ്യമൊഴി പരിശോധിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക