പീഡനക്കേസില്‍ ഒളിവില്‍ കഴിയുന്ന എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കെ.മുരളീധരന്‍. ഇതുപോലത്തെ ഞരമ്ബുരോഗികള്‍ എല്ലാ പാര്‍ട്ടികളിലുമുണ്ടെന്നും, എല്‍ദോസിനെതിരെ പാര്‍ട്ടി നടപടി വൈകിയെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. പീഡന പരാതി നല്‍കി ആഴ്ച ഒന്ന് പിന്നിട്ടിട്ടും എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയെ പിടികൂടാതെ പോലീസ്. പോലീസും എല്‍ദോസും തമ്മിലുള്ള ഒത്തുകളിയാണെന്ന ആരോപണവും ഉയരുന്നു.

പീഡനക്കേസില്‍ പ്രതിച്ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് ഒളിവില്‍പോയ എല്‍ദോസ് കുന്നപ്പിള്ളി കെ.പി.സി.സിക്ക് വിശദീകരണം നല്‍കേണ്ട അവസാന ദിവസമാണിന്ന്. അനുവദിച്ച സമയത്തിനുള്ളില്‍ എംഎല്‍എ വിശദീകരണം നല്‍കിയില്ലെങ്കില്‍ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്ന് കെ. സുധാകരന്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, പീഡനക്കേസില്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നിരുന്നു. പരാതിക്കാരിയെ പീഡിപ്പിച്ച ദിവസം എല്‍ദോസ് കുന്നപ്പിള്ളി കോവളം ഗസ്റ്റ് ഹൗസില്‍ മുറിയെടുത്തതിന്‍റെ രേഖകളാണ് പുറത്തായത്. കോവളം ഗസ്റ്റ് ഹൗസില്‍ വച്ച്‌ തന്നെ ആക്രമിച്ചുവെന്നാണ് പരാതിക്കാരിയായ യുവതിയുടെ മൊഴിയില്‍ പറയുന്നത്. ഒളിവില്‍ തുടരുന്ന എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വ്യാഴാഴ്ചയാണ് കോടതി പരിഗണിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക