ബംഗളൂരുവില്‍ ഓണ്‍ലൈന്‍ ആപ്പിലൂടെ ബുക്ക് ചെയ്ത സവാരി റദ്ദ് ചെയ്‌തതിന് യുവതിക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ദനം. പട്ടാപ്പകല്‍ നടുറോഡില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ യുവതിയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യാത്ര റദ്ദാക്കിയതിന് പിന്നാലെയാണ് യുവതിയെ ഡ്രൈവര്‍ ആക്രമിച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സംഭവം നടന്നത് ശനിയാഴ്ച ബംഗളൂരു ബെല്ലന്ദൂരിലാണ്. യുവതി ഓട്ടോ ആപ്പിലൂടെയാണ് ബുക്ക് ചെയ്തത്. ഇടുങ്ങിയ പാതയില്‍ ലഗേജുമായി യുവതി ഓട്ടോയ്ക്കായി കാത്തുനില്‍ക്കുന്നതും വാഹനം സ്ഥലത്തെത്തുന്നതും വീഡിയോയില്‍ കാണാൻ കഴിയും. തുടര്‍ന്ന് ഓട്ടോ സ്ഥലത്തെത്തിയപ്പോള്‍ യുവതി യാത്ര റദ്ദാക്കുകയും ഇതോടെ ഓട്ടോ ഡ്രൈവര്‍ യു-ടേണ്‍ എടുത്ത് തിരിച്ചു പോകാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതിനിടയില്‍ ഓട്ടോ തിരിച്ച ശേഷം ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്ന് പ്രകോപിതനായ ഓട്ടോ ഡ്രൈവർ യുവതിയെ ആക്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.ഓട്ടോയില്‍ നിന്ന് ഇറങ്ങി വന്ന ഡ്രൈവര്‍ യുവതിയെ മര്‍ദ്ദിക്കുകയായിരുന്നു. യുവതിയും തിരികെ ഡ്രൈവറെ തല്ലുന്നുണ്ട്. ഇതിനിടയില്‍ സംഭവം കണ്ട ആളുകള്‍ കൂടുന്നതിനിടെ ഓട്ടോ ഡ്രൈവര്‍ യുവതിയെ റോഡിലേക്ക് അടിച്ചു വീഴ്ത്തിയിട്ട് ഓടി രക്ഷപ്പെടുകയായിരുന്നു. വീഡിയോ ചുവടെ കാണാം.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ പോലീസ് യുവതിയെ ബന്ധപ്പെട്ട് പരാതി നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിയായ ഓട്ടോ ഡ്രൈവറെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. അന്വേഷണം ഊര്‍ജിതമായി തുടരുകയാണെന്നാണ് പോലീസ് അറിയിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക