തിരുവനന്തപുരം: പെരുമ്ബാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസ് എടുത്തു. ലൈംഗികമായി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് പൊലീസ് നടപടി. കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും.

അതിക്രമിച്ച്‌ കയറി തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചു, സ്ത്രീത്വത്തെ ഹനിക്കുന്ന രീതിയില്‍ പെരുമാറി എന്നീവകുപ്പുകള്‍ പ്രകാരമാണ് കോവളം പൊലീസ് കേസ് എടുത്തത്. കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ് മുമ്ബില്‍ കൊടുത്ത മൊഴിയിലാണ് യുവതി പീഡന ആരോപണങ്ങള്‍ ഉന്നയിച്ചത്. യുവതിയുടെ പൂര്‍ണമായ മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മൊഴിയെടുക്കുന്നതിനിടെ ശാരീരികാസ്വാസ്ഥ്യങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് യുവതിയെ ആശപത്രിയിലേക്ക് മാറ്റി. യുവതിയുടെ മൊഴിയെയും പരാതിയെയും അടിസ്ഥാനപ്പെടുത്തിയാണ് എംഎല്‍എക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ കേസ് എടുത്തതെന്ന് കോവളം പൊലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോവളത്ത് കാറില്‍ വെച്ച്‌ എംഎല്‍എ കൈയ്യേറ്റം ചെയ്‌തെന്നും യുവതി മജിസ്‌ട്രേറ്റിന് മുമ്ബാകെ മൊഴി നല്‍കിയിരുന്നു. കാറില്‍ വെച്ച്‌ തന്നെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ താന്‍ പരാതി നല്‍കിയതോടെ ഒത്തുതീര്‍ക്കാന്‍ സമ്മര്‍ദ്ദം ഉണ്ടായെന്നും പണം വാഗ്ദാനം ചെയ്‌തെന്നും യുവതി മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയിലുണ്ട്.

കോവളത്ത് വെച്ച്‌ കാറില്‍ യാത്ര ചെയ്യുമ്ബോള്‍ മര്‍ദ്ദിച്ചുവെന്നാണ് ഒരാഴ്ച മുന്‍പ് സ്ത്രീ നല്‍കിയ പരാതി. എന്നാല്‍ മൊഴി നല്‍കാന്‍ ഇവര്‍ തയ്യാറായില്ലെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം ഇവരെ കാണാനില്ലെന്ന് കാട്ടി സുഹൃത്ത് കോവളം പൊലീസില്‍ വീണ്ടും പരാതി നല്‍കി. പൊലീസ് യുവതിയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ തനിക്ക് വീട്ടില്‍ നില്‍ക്കാന്‍ കഴിയുന്നില്ലെന്നും അതിയായ സമ്മര്‍ദ്ദമുണ്ടെന്നും പറഞ്ഞു. താന്‍ നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോവുകയാണെന്നും പൊലീസ് സംരക്ഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞമാസം 14നാണ് കോവളത്ത് സൂയിസൈഡ് പോയിന്റിന് സമീപം കാറില്‍ വെച്ച്‌ എല്‍ദോസ് കുന്നപ്പിള്ളി മര്‍ദ്ദിച്ചതെന്നാണ് അധ്യാപികയായ സ്ത്രീ പൊലീസിന് ആദ്യം നല്‍കിയ പരാതി. സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതി കോവളം പൊലീസിന് കൈമാറുകയായിരുന്നു. ആലുവ സ്വദേശിയായ സ്ത്രീ തിരുവനന്തപുരത്തെ സ്‌കൂളിലെ അധ്യാപികയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക