ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ പദത്തിലേക്കുള്ള മത്സരം പാർട്ടിയെ ശക്തിപ്പെടുത്താനാണെന്നും സൗഹൃദ മത്സരമാണെന്നും സ്ഥാനാർഥികൾ പറഞ്ഞെങ്കിലും നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ കാര്യങ്ങൾ മാറി. മുതിർന്ന നേതാവ് മല്ലികാർജുൻ ഖർഗെയും ശശി തരൂർ എംപിയും പ്രചാരണം ശക്തമാക്കി. ശശി തരൂർ മുംബൈയിലും ഖർഗെ ശ്രീനഗർ, ഡൽഹി എന്നിവിടങ്ങളിലും ഇന്ന് പ്രചാരണത്തിനെത്തും.

പോരാടാനുറച്ചുള്ള നീക്കങ്ങളാണ് തരൂരിന്റേത്. മാറ്റം വാഗ്ദാനം ചെയ്ത് ഇറങ്ങിയ അദ്ദേഹത്തിന്റെ സ്വീകാര്യത ഉയരുകയാണ്. 1000 വോട്ടിന് മുകളിൽ ലഭിച്ചാൽ തരൂരിന്റേത് വലിയ നേട്ടമാകും. മുന്നൂറോളം വോട്ടുള്ള കേരളത്തിൽനിന്ന് പകുതിയോളം വോട്ട് തരൂർ പക്ഷം പ്രതീക്ഷിക്കുന്നു. യാഥാർഥ്യമായാൽ, ഹൈക്കമാൻഡ് സ്ഥാനാർഥിക്കൊപ്പമെന്ന് പ്രഖ്യാപിച്ച സംസ്ഥാന നേതൃത്വത്തിന് കനത്ത പ്രഹരമാകും. പദവികളിലിരുന്ന് പക്ഷം പിടിക്കുന്ന നേതാക്കൾക്കെതിരെ കൂടുതൽ പരാതി നൽകാനും തരൂരിനെ പിന്തുണയ്ക്കുന്നവർ ഒരുങ്ങുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പോരാടാനുറച്ചുള്ള നീക്കങ്ങളാണ് തരൂരിന്റേത്. മാറ്റം വാഗ്ദാനം ചെയ്ത് ഇറങ്ങിയ അദ്ദേഹത്തിന്റെ സ്വീകാര്യത ഉയരുകയാണ്. 1000 വോട്ടിന് മുകളിൽ ലഭിച്ചാൽ തരൂരിന്റേത് വലിയ നേട്ടമാകും. മുന്നൂറോളം വോട്ടുള്ള കേരളത്തിൽനിന്ന് പകുതിയോളം വോട്ട് തരൂർ പക്ഷം പ്രതീക്ഷിക്കുന്നു. യാഥാർഥ്യമായാൽ, ഹൈക്കമാൻഡ് സ്ഥാനാർഥിക്കൊപ്പമെന്ന് പ്രഖ്യാപിച്ച സംസ്ഥാന നേതൃത്വത്തിന് കനത്ത പ്രഹരമാകും. പദവികളിലിരുന്ന് പക്ഷം പിടിക്കുന്ന നേതാക്കൾക്കെതിരെ കൂടുതൽ പരാതി നൽകാനും തരൂരിനെ പിന്തുണയ്ക്കുന്നവർ ഒരുങ്ങുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക