യുഎസില്‍ കാറിനുള്ളിലിരുന്ന് ബര്‍ഗര്‍ കഴിക്കുകയായിരുന്ന കൗമാരക്കാരന് നേരെ പല തവണ വെടിയുതിര്‍ത്ത് പോലീസുദ്യോഗസ്ഥന്‍. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ പ്രതിയായ ഉദ്യോഗസ്ഥനെതിരെ പോലീസ് നടപടിയെടുത്തു. യുഎസിലെ ടെക്‌സസിലാണ് ഞെട്ടിപ്പിക്കുന്ന ക്രൂരത.

സാന്‍ അന്റോണിയോയിലെ പോലീസ് ഉദ്യോഗസ്ഥനായ ജെയിംസ് ബ്രന്നാര്‍ഡ് ആണ് പതിനേഴ്കാരന് നേരെ പല തവണ വെടിയുതിര്‍ത്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വാഹനമുപയോഗിച്ച്‌ പോലീസുദ്യോഗസ്ഥനെ ആക്രമിക്കാന്‍ ശ്രമിച്ചതിന് നേരത്തെ കുട്ടിയുടെ പേരില്‍ കേസെടുത്തിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ കേസ് ഒഴിവാക്കി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക