രാജേഷ് ഇനി താടി ഇല്ലാത്ത മന്ത്രി: താടി എടുത്ത് തദ്ദേശ മന്ത്രി എം ബി രാജേഷ്; ചിത്രം വൈറൽ.
തിരുവനന്തപുരം: മന്ത്രി എം ബി രാജേഷിന്റെ താടിയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. താടി ഭംഗിയായി വെട്ടിയൊതുക്കി നടക്കുന്ന എം ബി രാജേഷിനെയാണ് വര്‍ഷങ്ങളായി നാം കണ്ടു വരുന്നത്. അതുകൊണ്ട് തന്നെ താടിയെടുത്ത ഫോട്ടോ മന്ത്രി എം ബി രാജേഷ് തന്നെ ഫേസ്ബുക്കില്‍ ഇട്ടതോടെ നിരവധി പേരാണ് രസകരമായ കമന്റുകളിട്ടത്. നിമിഷങ്ങള്‍ക്കകം തന്നെ ഫോട്ടോ വൈറലായി.
https://m.facebook.com/story.php?story_fbid=676126267203961&substory_index=0&id=100044197820944
സാര്‍ ഇന്നലത്തെ ഫുട്ബാള്‍ മത്സരത്തില്‍ ബംഗാളികള്‍ ജയിക്കുമെന്ന് പറഞ്ഞു ആരോടെങ്കിലും ബെറ്റ് വെച്ചോ? താടി എടുക്കണ്ടയിരുന്നു അതൊരു ബര്‍കത് ആയിരുന്നു, താടി കളയേണ്ടായിരുന്നു സഖാവേ.. ഇങ്ങനെ ഒക്കെ പല തരത്തിലാണ് കമന്റുകള്‍. 1992 ല്‍ എസ്‌എഫ്‌ഐ കാലം തൊട്ട് താടി വളര്‍ത്തിയിരുന്നതായി എംബി രാജേഷ് പറയുന്നു. ഇതിനിടയില്‍ ഒരു തവണ മാത്രമാണ് താടി എടുത്തത്. കോവിഡിനെ തുടര്‍ന്ന് സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴായിരുന്നു താടിയെടുത്തത്.
അന്ന് പുറത്തിറങ്ങാന്‍ കഴിയാത്തതിനാല്‍ ആരും കണ്ടിരുന്നില്ല. അന്ന് താടിയെടുത്ത ഒരു ഫോട്ടോ മന്ത്രി പി രാജീവിന് അയച്ചു കൊടുത്തപ്പോള്‍ രാജീവും താടിയെടുത്തതിന്റെ ഫോട്ടോ തിരിച്ചയച്ചു നല്‍കിയതിന്റെ രസകരമായ ഓര്‍മ്മ രാജേഷ് പങ്കുവെച്ചു. ഇനി മുടി അല്പം കൂടി നരച്ചിട്ട് താടി വെക്കാം എന്നാണ് മന്ത്രിയുടെ നിലപാട്.