നവരാത്രി ആഘോഷങ്ങളുടെ അവസാന ഘട്ടത്തിലേക്ക് രാജ്യം കടക്കുമ്ബോള്‍ ഓഫര്‍ പെരുമഴയുമായി കാര്‍ കമ്ബനികള്‍ മുന്നിട്ട് നില്‍ക്കുകയാണ്. പുത്തന്‍ കാര്‍ വാങ്ങുന്നവര്‍ക്ക് വമ്ബന്‍ ഓഫറാണ് ഹോണ്ട കാര്‍സ് ഇന്ത്യ നല്‍കുന്നത്. കാര്‍ വാങ്ങുന്നവര്‍ അടുത്ത വര്‍ഷം കാശ് തന്നാല്‍ മതി എന്നാണ് കമ്ബനി പറയുന്നത്. ഒക്ടോബര്‍ 31നോ അതിനുമുമ്ബോ കാര്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക.

‘ബൈ ഇന്‍ 2022 പേ ഇന്‍ 2023’ എന്ന പേരിലാണ് ഈ ഓഫര്‍ ഹോണ്ട അവതരിപ്പിക്കുന്നത്. ഈ ഓഫര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിനായി കൊട്ടക് മഹീന്ദ്ര പ്രൈം ലിമിറ്റഡുമായിട്ടാണ് ഹോണ്ട കരാറില്‍ എത്തിയിട്ടുള്ളത്. ഹോണ്ടയുടെ സെഡാന്‍ മോഡലായ അമേസ്, സിറ്റി ഉള്‍പ്പടെ എല്ലാ മോഡലുകളിലും ഈ ഓഫര്‍ ലഭ്യമാണ്. കാറിന്റെ 85 ശതമാനം വരെ ഫിനാന്‍സ് ലഭിക്കും. ഇ എം ഐ, കാര്‍ വാങ്ങി നാലാം മാസം മുതല്‍ അടച്ചു തുടങ്ങിയാല്‍ മതിയാവും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ത്യന്‍ ഉപഭോക്താക്കളുടെ ഇഷ്ട മോഡലുകളായ അമേസും, സിറ്റിയും ഈ ഓഫറില്‍ കൂടുതല്‍ വിറ്റഴിക്കാനാവുമെന്നാണ് കരുതുന്നത്. 6.63 ലക്ഷം മുതല്‍11.50 ലക്ഷം വരെയാണ് അമേസിന്റെ വില, 11.60 ലക്ഷം മുതല്‍15.55 ലക്ഷം വരെയാണ് സിറ്റിയുടെ വില വരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക