ലഖ്‌നൗ: ഗോരഖ്പൂര്‍ മൃഗശാലയില്‍ സന്ദര്‍ശനത്തിനെത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പുള്ളിപ്പുലിക്കുട്ടിക്ക് പാല്‍ നല്‍കി. ഷഹീദ് അഷ്ഫാഖ് ഉല്ലാ ഖാന്‍ സുവോളജിക്കല്‍ പാര്‍ക്കിലാണ് മുഖ്യമന്ത്രി പുലിക്കുട്ടിക്ക് പാല്‍ നല്‍കിയത്. പ്രാദേശിക എംപി രവി കിഷനും മൃഗഡോക്ടര്‍മാരും മൃഗശാല ഉദ്യോഗസ്ഥരും യോഗി ആദിത്യനാഥിനൊപ്പമുണ്ടായിരുന്നു.

മുഖ്യമന്ത്രി പുലിക്കുട്ടിയെ പാല്‍കുടിപ്പിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും ഓണ്‍ലൈനില്‍ വൈറലായി. മുഖ്യമന്ത്രി പാല്‍ കൊടുക്കുമ്ബോള്‍ പുലിക്കുട്ടി ആദ്യം മടിച്ചെങ്കിലും മൃ​ഗഡോക്ടര്‍മാരുടെ സഹായത്തോടെ പാല്‍ കൊടുത്തു. മൃ​ഗശാല അധികൃതര്‍ മുഖ്യമന്ത്രിയെ മൃഗശാല ചുറ്റിക്കാണിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോ

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക