ഹോണ്ടയുടെ ചെറു എസ്‍യുവി വിപണിയിലേക്ക്. പുറത്തിറക്കുന്ന വാഹനത്തിന്റെ ആദ്യ ചിത്രങ്ങൾ കമ്പനി പുറത്തുവിട്ടു. ഈ വർഷം തന്നെ വിപണിയിലെത്തുന്ന വാഹനത്തിന്റെ ഗ്രാഫിക്കൽ ചിത്രമാണ് ഹോണ്ട പുറത്തുവിട്ടിരിക്കുന്നത്. കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും ഡേടൈം റണ്ണിങ് ലാംപുകൾ, എൽഇ‍ഡി ഫോഗ് ലാംപ്, 16 ഇഞ്ച് അലോയ് വീലുകൾ എന്നിവ വാഹനത്തിനുണ്ടാകുമെന്നാണ് കരുതുന്നത്.

ക്രേറ്റ, സെൽറ്റോസ്, ഗ്രാന്‍ഡ് വിറ്റാര, ഹൈറൈഡർ തുടങ്ങിയ വാഹനങ്ങൾ വാഴുന്ന മിഡ് സൈസ് എസ്‍യുവി വിപണിയിലേക്കാണ് ഹോണ്ട പുതിയ വാഹനവുമായി എത്തുന്നത്. ഈ വർഷം പകുതിയിൽ പുതിയ വാഹനം ഹോണ്ട വിപണിയിലെത്തിക്കുമെന്നാണ് പ്രതീക്ഷ. ഹോണ്ട അമേസിന്റെ പ്ലാറ്റ്ഫോമിന്റെ പരിഷ്കരിച്ച രൂപമായിരിക്കും പുതിയ എസ്‍യുവിയിൽ ഉപയോഗിക്കുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിലവിലെ രാജ്യാന്തര വിപണിയിലെ എച്ച്ആർ–വി എസ്‌യുവിയുമായി സാമ്യം പുതിയ വാഹനത്തിനുണ്ടാകും. 4.2 മുതൽ 4.3 മീറ്റർ വരെ നീളം പുതിയ വാഹനത്തിനുണ്ടാകും. 10.2 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 12.3 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം, എഡിഎസ് ഫീച്ചറുകൾ എന്നിവയുമുണ്ടാകും. പെട്രോൾ, പെട്രോൾ ഹൈബ്രിഡ് എൻജിൻ വകഭേദങ്ങൾ പുതിയ വാഹനത്തിലുണ്ടാകും. 121 ബിഎച്ച്പി കരുത്തുള്ള 1.5 ലീറ്റർ പെട്രോൾ എൻജിൻ, ഹോണ്ട സിറ്റിയിൽ ഉപയോഗിക്കുന്ന 1.5 ലീറ്റർ ഹൈബ്രിഡ് എൻജിൻ എന്നിവ പുതിയ എസ്‍യുവിയിലുണ്ടാകും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക