തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഖാര്‍ഗെയാണ് പിന്തുണയ്ക്കുന്നതെന്നും തരൂരിനെ തള്ളിക്കളയുന്നില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. സാധാരണ പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കുന്നവരാണ് നേതൃസ്ഥാനത്ത് വരേണ്ടത്. ഏത് സ്ഥാനാര്‍ത്ഥിയുടെ ആശയത്തോടും ഏത് പ്രവര്‍ത്തകനും ചേര്‍ന്ന് നില്‍ക്കാമെന്നും കെ മുരളീധരന്‍ പറഞ്ഞു.

തരൂര്‍ മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളോട് യോജിപ്പുണ്ട്. എന്നാല്‍ തരൂരിന് സാധാരണ ജനങ്ങളുമായി ബന്ധം ഇല്ല. അദ്ദേഹം വളര്‍ന്നു വന്ന സാഹചര്യം അതാണ്. എഐസിസി പ്രസിഡന്റാകാനോ മുഖ്യമന്ത്രിയാകാനോ പ്രധാനമന്ത്രിയാകാനോ തനിക്ക് ആഗ്രഹമില്ല. അതുകൊണ്ട് തരൂരിനോട് അസൂയയില്ലെന്നും മുരളീധരന്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അധ്യക്ഷ സ്ഥാനക്കേക്കുള്ള തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാര്‍ഥിയോ വിമത സ്ഥാനാര്‍ഥിയോ ഇല്ല. അംഗങ്ങള്‍ക്ക് സ്വതന്ത്രമായി വോട്ട് ചെയ്യാം. വ്യത്യസ്ത അഭിപ്രായം ജനാധിപത്യപരം ആണ്. ഖാര്‍ഗെയുടെ പ്രായം പ്രശ്നമല്ല. മനസ് എത്തുന്നിടത്ത് ശരീരം എത്തിയാല്‍ പ്രായം ഒരു ഘടകമല്ല. രാജസ്ഥാനിലെ പൊട്ടിത്തെറി ഒഴിവാക്കിയത് ഖാര്‍ഗെ ആണ്.

താഴെ തട്ടില്‍ നിന്ന് ഉയര്‍ന്നു വന്ന നേതാവ് ആണ് ഖാര്‍​ഗെയെന്നും കെ മുരളീധരന്‍. എന്നാല്‍ വലിയ നേതാക്കളുടെ പിന്തയുണയല്ല പ്രതീക്ഷയെന്ന് ശശി തരൂര്‍ പ്രതികരിച്ചു. സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരാണ് ലക്ഷ്യം. പാര്‍ട്ടിക്കുള്ളില്‍ പ്രവര്‍ത്തകരെ കേള്‍ക്കാന്‍ ആരുമില്ല എന്ന് പ്രവര്‍ത്തകര്‍ക്ക് തോന്നരുതെന്നും തരൂര്‍ തുറന്നടിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക