Representative Image

പാലാ: 18 തവണ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനാല് വയസുകാരി.സ്‌കൂളിലെ സോഷ്യല്‍ ദിനത്തില്‍ ബാത്ത് റൂമില്‍ അടിച്ചുഫിറ്റായി കൗമാരക്കാരികള്‍. ഒറ്റ ദിവസത്തെ ടൂറിന് പോയ കാമുകിയെ കാണാത്തതിന്റെ വിഷമത്തില്‍ കൈ ഞരമ്ബ് മുറിച്ച പതിനാലുകാരന്‍. ജില്ലയിലെ ഏതാനും സ്‌കൂള്‍ കുട്ടികള്‍ അടുത്തിടെ മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ലഹരിയില്‍ കാണിച്ചുകൂട്ടിയതാണ് ഞെട്ടിക്കുന്ന ഈ സംഭവങ്ങള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒറ്റ ദിവസത്തെ ടൂറിന് പോയ കാമുകിയെ കാണാത്തതിന്റെ വിഷമത്തില്‍ പതിനാലുകാരന്‍ കൈ ഞരമ്ബ് മുറിച്ചു. ജില്ലയിലെ ഏതാനും സ്‌കൂള്‍ കുട്ടികള്‍ അടുത്തിടെ മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ലഹരിയില്‍ കാണിച്ചുകൂട്ടിയതാണ് ഞെട്ടിക്കുന്ന ഈ സംഭവങ്ങള്‍.

പാലാ ജനറല്‍ ആശുപത്രിയിലെ വിമുക്തി മിഷന്‍ ഡിഅഡിക്ഷന്‍ സെന്ററിലെ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കറും മുന്‍ കോളേജു് അദ്ധ്യപികയുമായ ആശാ മരിയ പോളിന്റെ വെളിപ്പെടുത്തലുകളാണിത്.

പാലാ നഗരസഭയും വിമുക്തിമിഷനും ചേര്‍ന്ന് സംഘടിപ്പിച്ച ലഹരിവിരുദ്ധ പ്രബോധന സെമിനാറിലാണ് അവര്‍ ഇക്കാര്യങ്ങള്‍ വിവരിച്ചത്. പാലായ്ക്കടുത്തുളള ഒരു സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാഥിനി. കുട്ടിയുടെ കാമുകനാകട്ടെ 42 വയസും. കാമുകനുമായി ഒന്നും രണ്ടും പറഞ്ഞ് തെറ്റിയാല്‍ അപ്പോഴെ ആത്മഹത്യാ പ്രവണത കാണിക്കുകയാണ് പെണ്‍കുട്ടി. 15 തവണയാണ് കൈ ഞരമ്ബ് മുറിച്ചത്. മൂന്ന് തവണ വാഹനങ്ങള്‍ക്ക് മുന്നില്‍ ചാടി. ജീവന്‍ രക്ഷപെട്ടത് ആയുസിന്റെ ബലംകൊണ്ട് മാത്രം. ഇത്തരത്തില്‍ വഴിതെറ്റിയ നിരവധി കൗമാരക്കാരാണ് വിമുക്തി മിഷനിലേക്ക് ഓരോ ദിവസവും എത്തിക്കൊണ്ടിരിക്കുന്നതെന്ന് ആശാ മരിയാ പോള്‍ പറഞ്ഞു. 

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക