ജോധ്‍പുര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടിന്‍റെ മകന്‍ വൈഭവ് ഗെഹ്ലോട്ടിന്‍റെ കോലവുമായി ബിജെപി നടത്തിയ പ്രതിഷേധത്തില്‍ നാടകീയ രംഗങ്ങള്‍. ബിജെപി പ്രവര്‍ത്തകര്‍ വൈഭവ് ഗെഹ്ലോട്ടിന്‍റെ കോലം കത്തിക്കാന്‍ ഒരുങ്ങവേ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അത് തട്ടിപ്പറിച്ചോടി.

സാമൂഹ്യ മാധ്യമങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കോലവും തട്ടിയെടുത്ത് ഓടുന്ന വീഡിയോ വൈറലായിട്ടുണ്ട്. കോലം തട്ടിയെടുത്ത് ഓടുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ പായുന്നതാണ് വീഡിയോയിലുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജോധ്പൂരിലെ ബര്‍കത്തുള്ള ഖാന്‍ സ്റ്റേഡിയത്തില്‍ അടുത്തിടെ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ (ആര്‍സിഎ) പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായ വൈഭവ് ഗെലോട്ട് ക്രമക്കേട് നടത്തിയെന്ന് ബിജെപി ആരോപിച്ചു. ഈ വിഷയത്തിലുള്ള പ്രതിഷേധമായാണ് കോലം കത്തിക്കാന്‍ ഒരുങ്ങിയത്. ഇതിനിടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കോലം തട്ടിപ്പറിച്ചോടിയതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക