ദില്ലി: അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കോണ്‍ഗ്രസ്. ഉത്തരവാദിത്തപ്പെട്ട പദവികള്‍ വഹിക്കുന്നവര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചരണം നടത്തരുത്. പ്രചാരണം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ പദവികള്‍ രാജിവെക്കണംആര്‍ക്കെങ്കിലും അനുകൂലമായോ എതിരായോ പ്രചാരണം നടത്തരുത്. ഖാര്‍ഗെക്കും തരൂരിനും പ്രചാരണം നടത്താന്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കാന്‍ പിസിസി പ്രസിഡന്റുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

വോട്ടര്‍മാര്‍ ആയ പി സി സി പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കണം. പി സി സി അധ്യക്ഷന്‍മാര്‍ യോഗം വിളിക്കരുത്.ലഘുലേഖകള്‍ പ്രചരിപ്പിക്കുന്നതിനും വോട്ടര്‍മാരെ കൂട്ടമായി കൊണ്ടുവരുന്നതിനും വിലക്കുണ്ട്.വീഴ്ച വരുത്തിയാല്‍ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കും. അച്ചടക്ക നടപടികള്‍ സ്വീകരിക്കും.പരസ്പരം ദുഷ്പ്രചരണം നടത്തുന്നത് തടയാന്‍ ജാഗ്രത പുലര്‍ത്തണം. നടപടി പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കും. കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റിയാണ് മാര്‍ഗ്ഗനിര്‍ദേശം പുറത്തിറക്കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രചരണം ഊര്‍ജ്ജിതമാക്കി തരൂര്‍:

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശശി തരൂര്‍ ഹൈദരബാദിലെത്തി. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുമായി തരൂര്‍ കൂടികാഴ്ച നടത്തും. ഇന്നലെ മാധ്യമങ്ങളുമായി സംവദിച്ച്‌ മല്ലികാര്‍ജുന്‍ ഖാര്‍ഗയും പ്രചാരണത്തിന് തുടക്കമിട്ടിരുന്നു. നേരിട്ട് നേതാക്കളെ കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് തമിഴ്നാട് മുതല്‍ തുടങ്ങാനാണ് ഖാര്‍ഗെ പദ്ധതി ഇട്ടിരിക്കുന്നതെണെന്നാണ് സൂചന.നേതാക്കളായ ദീപീന്ദര്‍ ഹൂഡാ , നാസീര്‍ , ഗൗരവ് വല്ലഭ് എന്നിവര്‍ ഖാര്‍ ഗെയുടെ പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാനായി കോണ്‍ഗ്രസ് വക്താവ് സ്ഥാനം രാജിവെച്ചിരുന്നു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക