ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ട്. വാഹനം 2022 നവംബറില്‍ അരങ്ങേറ്റം കുറിക്കും.

പുതിയ ഇന്നോവ ഹൈക്രോസിന് നിലവിലെ ജെന്‍ ക്രിസ്റ്റയേക്കാള്‍ നീളം കൂടുതലായിരിക്കും. പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ വീല്‍ബേസ് ഏകദേശം 2,850 എംഎം ആയിരിക്കും, അതേസമയം അതിന്റെ മൊത്തത്തിലുള്ള നീളം 4.7 മീറ്റര്‍ ആയിരിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൂടുതല്‍ ഭാരം കുറഞ്ഞതും നൂതനവുമായ മോണോകോക്ക് സജ്ജീകരണവുമായി വരുന്ന ആദ്യത്തെ ഇന്നോവയാണ് പുതിയ ഇന്നോവ ഹൈക്രോസ്. ഇന്നോവ ക്രിസ്റ്റയിലും അതിന് മുമ്ബുള്ള പതിപ്പിലും കാണുന്ന പിന്‍-വീല്‍ ഡ്രൈവിന് പകരം ഫ്രണ്ട് വീല്‍ ഡ്രൈവ് സജ്ജീകരണവും ഇതിലുണ്ടാകും.

സ്റ്റൈലിംഗിനെ സംബന്ധിച്ചിടത്തോളം, ഇതുവരെ കണ്ട പുതിയ ഇന്നോവ ഹൈക്രോസിന്റെ ടെസ്റ്റ് മ്യൂളുകള്‍ സാധാരണ MPV സ്റ്റൈലിംഗും വിദേശത്ത് കണ്ട പുതിയ ടൊയോട്ട മോഡലുകളായ കൊറോള ക്രോസ് എസ്‌യുവി പോലെയുള്ള പുതിയ ഡിസൈന്‍ വിശദാംശങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. ഹൈബ്രിഡ് എം‌പി‌വി ആദ്യം ഇന്തോനേഷ്യന്‍ വിപണിയില്‍ അവതരിപ്പിക്കുകയും 2023 ജനുവരിയിലെ ഓട്ടോ എക്‌സ്‌പോയില്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനുമാണ് കമ്ബനിയുടെ തീരുമാനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക