മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍’ ആദ്യഭാഗം അടുത്ത ദിവസം റിലീസ് ചെയ്യുകയാണ്. വിക്രം, ജയം രവി, ഐശ്വര്യ റായ്, കാര്‍ത്തി, തൃഷ എന്നിങ്ങനെ വലിയ താരനിര തന്നെ സിനിമയുടെ ഭാഗമാകുന്നുണ്ട്. 500 കോടി ബജറ്റില്‍ ഒരുങ്ങുന്ന സിനിമയിലെ താരങ്ങളുട പ്രതിഫലത്തെക്കുറിച്ച്‌ പുതിയ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്.

സിനിമയില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങിയ താരം വിക്രമാണ്. 12 കോടിയാണ് ആദിത്യ കാരികാലനായുനുള്ള നടന്റെ പ്രതിഫലം. നന്ദിനിയാകുന്നതിന് ഐശ്വര്യ റായ് കൈപ്പറ്റുന്നത് 10 കോടിയാണ്. സിനിമയിലെ ടൈറ്റില്‍ കഥാപാത്രമായ അരുണ്‍മൊഴി വര്‍മ്മന്‍ എന്ന കഥാപാത്രമാകാന്‍ എട്ട് കോടിയാണ് ജയം രവിയുടെ പ്രതിഫലം. കാര്‍ത്തി അഞ്ച് കോടിയും തൃഷ രണ്ട് കോടിയുമാണ് സിനിമയ്ക്കായി പ്രതിഫലം കൈപ്പറ്റിയിരിക്കുന്നത്. ഒന്നര കോടി വീതമാണ് പ്രകാശ് രാജിന്റെയും ഐശ്വര്യ ലക്ഷ്മിയുടെയും പ്രതിഫലം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ മാസം 30-നാണ് പൊന്നിയിന്‍ സെല്‍വന്‍ റിലീസിനെത്തുന്നത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിനാണ്. കേരളത്തില്‍ 250ഓളം തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്. ചിത്രം മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.

പത്താം നൂറ്റാണ്ടില്‍, ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടര്‍ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് പൊന്നിയിന്‍ സെല്‍വന്‍ പറയുന്നത്. ചിത്രം ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പ്രസിദ്ധമായ നോവല്‍ ആസ്പദമാക്കിയാണ് ഒരുക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് സിനിമ എത്തുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക