ഏറെ പ്രതീക്ഷയോടെ ഇന്ത്യന്‍ വാഹനവിപണി കാത്തിരുന്ന ടാറ്റ ടിയാഗോ ഇവി അവതരിപ്പിച്ചു. ഇന്ത്യയില്‍ ലഭ്യമായതില്‍ വച്ച്‌ ഏറ്റവും വിലകുറഞ്ഞ കാറാവും ഇത്. കേവലം 8.49 ലക്ഷം രൂപയ്ക്കാണ് ആദ്യം ബുക്ക് ചെയ്യുന്ന പതിനായിരം പേര്‍ക്ക് വാഹനം ലഭിക്കുക. പ്രാരംഭ വില അവസാനിച്ചതിന് ശേഷം വില എത്ര ഉയരുമെന്ന് ടാറ്റ വെളിപ്പെടുത്തിയിട്ടില്ല.

നിലവില്‍ ഇലക്‌ട്രിക് വാഹന വിഭാഗത്തിലെ വിപണി ലീഡറാണ് ടാറ്റ, പുതിയ ടിയാഗോ ഇവി ബ്രാന്‍ഡിനെ അതിന്റെ വിപണി വിഹിതം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ടിഗോര്‍, നെക്‌സോണ്‍ എന്നിവയ്‌ക്കൊപ്പമാവും ഇനി ടിയാഗോയും ഇലക്‌ട്രിക് വാഹന വിപണിയില്‍ ടാറ്റയുടെ കരുത്ത് കൂട്ടുക. പുതിയ ടാറ്റ ടിയാഗോ ഇവി സ്റ്റാന്‍ഡേര്‍ഡ് ടിയാഗോയ്ക്ക് സമാനമാണ്. കാറിന്റെ സ്റ്റാന്‍ഡേര്‍ഡ് പതിപ്പിനെ അപേക്ഷിച്ച്‌ ടിയാഗോ ഇവിയില്‍ ചില മാറ്റങ്ങളുണ്ട്. നീല നിറത്തിലുള്ള ഹൈലൈറ്റുകള്‍ക്കൊപ്പം ഇവി ലോഗോയും ഇതിനുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുന്‍പിലെ ഗ്രില്ലിലും സൈഡ് പ്രൊഫൈലിലും അലോയ് വീലുകളിലും നീല ഹൈലൈറ്റുകള്‍ ടിയാഗോ ഇവിക്ക് നല്‍കിയിട്ടുണ്ട്. 24 kWh ബാറ്ററി പാക്ക് ഉള്ള 5 വേരിയന്റുകളിലും 19.2 kWh ബാറ്ററി പാക്കുള്ള 2 വേരിയന്റുകളിലുമായി ആകെ 7 വേരിയന്റുകളില്‍ ലഭ്യമാണ്. ടോപ്പ് എന്‍ഡ് XZ+ ടെക് LUX ന് 11.79 ലക്ഷം രൂപയാണ് വില. ബുക്കിംഗ് 2022 ഒക്‌ടോബര്‍ 10-ന് ആരംഭിക്കുമെന്നും ഡെലിവറി 2023 ജനുവരിയില്‍ ആരംഭിക്കുമെന്നും ടാറ്റ വെളിപ്പെടുത്തി. 315,250 റേഞ്ചുകളിലാണ് ബാറ്ററി പാക്കുകളുള്ളത്.

ടിയാഗോ ഇവി നാല് വ്യത്യസ്ത ചാര്‍ജിംഗ് ഓപ്ഷനുകള്‍ ഉണ്ട്. 15 എ കോംപാക്റ്റ് ട്രാവലിംഗ് ചാര്‍ജര്‍, 3.3 കിലോവാട്ട് എസി ചാര്‍ജര്‍, ഫാസ്റ്റ് 7.2 കിലോവാട്ട് എസി ഹോം ചാര്‍ജര്‍, വെറും 57 മിനിറ്റിനുള്ളില്‍ ബാറ്ററികള്‍ 10% മുതല്‍ 80% വരെ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ഫാസ്റ്റ് ഡിസി ചാര്‍ജര്‍ എന്നിവയുണ്ട്. 7.2 kW എസി ഹോം ചാര്‍ജറിന് ബാറ്ററി പൂജ്യത്തില്‍ നിന്ന് പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍ മൂന്ന് മണിക്കൂര്‍ 36 മിനിറ്റ് എടുക്കും. സിറ്റി, സ്‌പോര്‍ട് എന്നീ രണ്ട് ഡ്രൈവ് മോഡുകളും കാറിനുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക