വില കൂടിയ നായ്ക്കളെയും പൂച്ചകളെയും കൊണ്ടു ചുറ്റാനിറങ്ങുന്നത് പലരുടെയും ശീലമാണ്. എന്നാല്‍ വളർത്തുനായയുമായി ചുറ്റാനിറങ്ങിയ കന്നഡ നടി അനിതാ ഭട്ട് പുലിവാലു പിടിച്ചിരിക്കുകയാണ് ഇപ്പോള്‍. നടിയുടെ നായ കാല്‍നടയാത്രക്കാരായ യുവാക്കളുടെ മേല്‍ കുരച്ചുചാടിയതാണു പ്രശ്‌നം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്.

അനിതയുടെ നായ റോഡില്‍കൂടി നടന്ന യുവാക്കള്‍ക്കുനേരേ കുരച്ചുചാടി. ഇതിനെതിരേ പ്രതികരിച്ച യുവാക്കളോടു നടി ദേഷ്യപ്പെടുകയും പിന്നീട് ക്ഷമ പറയുകയും ചെയ്തു. തുടർന്ന് നാട്ടുകാർ നടിയെ കണക്കിനു ചീത്തവിളിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

താരം നായയെ കാറില്‍ കയറ്റി വീട്ടിലേക്കു പോകാൻ ശ്രമിച്ചു. ആ സമയം രോക്ഷാകുലരായ യുവാക്കള്‍ നടിയുടെ കാറിനുനേരെ കല്ലെറിയുകയും ചെയ്തു. ഇപ്പോള്‍ താരം യുവാക്കള്‍ക്കെതിരേ പരാതി കൊടുത്തിരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക