സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടുന്നത് വീഡിയോകളാണ്. ജീവിതത്തിലെയും ജോലി സ്ഥലങ്ങളിലെയും ടെന്‍ഷനും വിഷമവും ഒക്കെ മാറാന്‍ ഈ വീഡിയോകള്‍ പലരെയും സഹായിക്കാറുണ്ട്. ഇതാണ് ആളുകള്‍ക്ക് ഇത്തരം വീഡിയോകളോടുള്ള താത്പര്യം വര്‍ധിപ്പിക്കുന്നത്. ഇതില്‍ പ്രാങ്ക് വീഡിയോകളും, വിവാഹ വീഡിയോകളും മൃഗങ്ങളുടെ വീഡിയോകളും ഒകെ ഉള്‍പ്പെടും. പ്രാങ്ക് വീഡിയോകളില്‍ ചിലരെ നമ്മള്‍ പറ്റിക്കും. ഇത് കണ്ട് ചിരിക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ കുറവാണ്. അതേപോലെ മൃഗങ്ങളുടെ ജീവിതത്തെ കുറിച്ച്‌ അറിയാനുള്ള താത്പര്യമാണ് ഇത്തരം വീഡിയോകളോടുള്ള ആളുകളുടെ താത്‌പര്യം വര്‍ധിപ്പിക്കുന്നത്. ഇത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരിക്കുന്നത്. ഇത് ഒരു കടല്‍ കുതിരയുടെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്ന ചിത്രമാണ്.

ഈ ലോകത്ത് ആണ്‍ വര്‍ഗ്ഗത്തില്‍ പെട്ടവ ഗര്‍ഭിണിയാകുകയും പ്രസവിക്കുകയും ചെയ്യുന്ന ഒരേയൊരു ഇനം ജീവിയാണ് കടല്‍ കുതിരകള്‍. പെണ്‍കടല്‍ കുതിരകള്‍ ആണ്‍ കടല്‍ കുതിരകളുടെ വാല്‍ ഭാഗത്താണ് മുട്ടയിടുന്നത്. ഇവിടെ വെച്ചാണ് മുട്ടകള്‍ ഫെര്‍ട്ടിലൈസ് ചെയ്യുന്നത്. ആണ്‍ കടല്‍ കുതിരകള്‍ 10 മുതല്‍ ആറ് ആഴ്ചകള്‍ വരെ ഈ മുട്ടകള്‍ പരിപാലിക്കുകയും, ഒടുവില്‍ കുഞ്ഞുങ്ങളെ പുറത്തുവിടുകയും ചെയ്യും.
ഈ കുഞ്ഞുങ്ങളെ പോഷിപ്പിക്കാന്‍, ആണ്‍ കടല്‍കുതിരകള്‍ അജൈവ സംയുക്തങ്ങള്‍ ഉത്പാദിപ്പിക്കുകയും പ്രോലക്റ്റിന്‍ എന്ന ഹോര്‍മോണ്‍ പുറത്തുവിടുകയും ചെയ്യും. ഇത് മുട്ടകളിലുള്ള പ്രോട്ടീനുകളെ കുഞ്ഞുങ്ങള്‍ക്ക് ആഗീരണം ചെയ്യാന്‍ സഹായിക്കും. ഒരേ സമയം രണ്ടായിരത്തോളം കുഞ്ഞുങ്ങള്‍ക്കാണ് കടല്‍ കുതിരകള്‍ ജന്മം നല്‍കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

https://fb.watch/fOFz8Kaymu/

ദി ഡോഡോ എന്ന ഫേസ്‌ബുക്ക് അക്കൗണ്ടില്‍ നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇത്. ഈ വീഡിയോയില്‍ ആണ്‍ കടല്‍ കുതിര ഒരേസമയം രണ്ടായിരത്തോളം കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നത് കാണാന്‍ കഴിയും. കൂടാതെ ഈ വീഡിയോയില്‍ ആണ്‍ കടല്‍ക്കുതിരയ്‌ക്കൊപ്പം ഒരു പെണ്‍ കടല്‍ കുതിരയെയും കാണാന്‍ കഴിയും. ഈ വീഡിയോ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഈ വീഡിയോ ഇതിനോടകം തന്നെ 19 മില്യണില്‍ അധികം ആളുകള്‍ കണ്ടു കഴിഞ്ഞു. 28000 ആളുകളാണ് ഇതിനോടകം വീഡിയോയ്ക്ക് കമ്മെന്റുമായി എത്തിയിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക