അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന രണ്ടുപേരാണ് ബാലയും ഗോപി സുന്ദറും. ടിനി ടോമും രമേശ് പിഷാരടിയും ചേര്‍ന്ന് ഒരു ടെലിവിഷന്‍ പരിപാടിയില്‍ കാണിച്ച ഒരു മിമിക്രിക്ക് പിന്നാലെയാണ് നടനും സംവിധായകനുമായ ബാല ചര്‍ച്ചാ വിഷയമായതെങ്കില്‍ ബാലയുടെ മുന്‍ ഭാര്യ ആയ അമൃത സുരേഷുമായുള്ള പ്രണയമാണ് ഗോപി സുന്ദറിനെ വാര്‍ത്തകളില്‍ നിറച്ചത്.

അമൃതയുടെയും ഗോപി സുന്ദറിന്റെയും പ്രണയവും ഒരുമിച്ചുള്ള ജീവിതവുമൊക്കെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഇവരുടെ പുതിയ വിശേഷങ്ങള്‍ അറിയുന്നതിനായുള്ള കാത്തിരിപ്പിലാണ് ഇവരുടെ ആരാധകര്‍. ഇവര്‍ പങ്കുവയ്ക്കുന്ന പുതിയ ചിത്രങ്ങളൊക്കെ അതിവേഗമാണ് വൈറലാകുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതിനിടെ ബാലയും ഗോപി സുന്ദറും തമ്മിലുള്ള ഒരു അഭിമുഖവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ബാലയുടെ യുട്യൂബ് ചാനലില്‍ രണ്ടു വര്‍ഷം മുന്‍പ് അപ്‍ലോഡ് ചെയ്തിരിക്കുന്ന അഭിമുഖമാണ് ശ്രദ്ധനേടുന്നത്. അഭിമുഖത്തില്‍ രണ്ടു പേരും പരസ്‌പരം പുകഴ്ത്തുന്നതും പ്രണയത്തെ കുറിച്ച്‌ സംസാരിക്കുന്നതുമെല്ലാം കാണാം. 2020 ഒക്ടോബര്‍ 13 നാണ് ആക്ടര്‍ ബാല എന്ന യൂട്യൂബ് ചാനലില്‍ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ആ സമയത്ത് യൂട്യൂബില്‍ സജീവമായിരുന്ന ബാല നവ്യ നായര്‍, മമ്ത മോഹന്‍ദാസ്, ടൊവിനോ തോമസ് തുടങ്ങിയ താരങ്ങള്‍ക്കൊപ്പമുള്ള അഭിമുഖങ്ങള്‍ അടക്കം ചാനലില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്.

വളരെ നല്ല സുഹൃത്തുക്കളെ പോലെയാണ് ഇരുവരും സംസാരിക്കുന്നത്. തങ്ങളുടെ വ്യക്തി ജീവിതത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമെല്ലാം രണ്ടു പേരും സംസാരിക്കുന്നുണ്ട്. ബാല ഗോപി സുന്ദറിന്റെ പാട്ടുകളെ കുറിച്ച്‌ സംസാരിക്കുമ്ബോള്‍ ബാല എന്ന സൂപ്പര്‍സ്റ്റാറിനെ കുറിച്ചാണ് ഗോപി സുന്ദര്‍ പറയുന്നത്. അഭിമുഖത്തിനിടെ രണ്ടുപേരും പരസ്‌പരം പ്രശംസിക്കുകയും പുകഴ്ത്തുകയും ചെയ്യുന്നുണ്ട്.

ഗോപി സുന്ദര്‍ ഗായിക അഭയ ഹിരണ്മയുമായി ലിവിങ് ടുഗതര്‍ റിലേഷന്‍ഷിപ്പില്‍ കഴിഞ്ഞിരുന്നപ്പോള്‍ എടുത്തിരിക്കുന്നതാണ് അഭിമുഖം. അഭിമുഖത്തില്‍ ഒരിടത്ത് ബാല ബാച്ചിലറാണോ എന്ന് ഗോപി സുന്ദറിനോട് ചോദിക്കുന്നുണ്ട്. വിവാഹ ബന്ധത്തിലല്ല, പക്ഷെ അഭയ ഹിരണ്മയിക്കൊപ്പം ലിവിങ് റിലേഷനിലാണ് എന്നാണ് ഗോപി സുന്ദര്‍ നല്‍കുന്ന മറുപടി. കൈ തണ്ടയില്‍ അഭയയുടെ പേര് ടാറ്റൂ ചെയ്തിരിക്കുന്നതും ഗോപി കാണിച്ചു കൊടുക്കുന്നുണ്ട്.

മനസ്സില്‍ അത്ര നല്ല പ്രണയം സൂക്ഷിക്കുന്ന ആള്‍ക്ക് മാത്രമേ ഇത്രയും നന്നായി പ്രണയ ഗാനങ്ങള്‍ ഒരുക്കാന്‍ കഴിയൂ എന്നാണ് അപ്പോള്‍ ബാല പറയുന്നത്. പ്രണയിക്കാന്‍ പെണ്ണിന്റെ ആവശ്യമില്ല. ജീവിതത്തോടാണ് പ്രണയം വേണ്ടത് അങ്ങനെയാകുമ്ബോഴാണ് ഇഷ്ടമുള്ളതൊക്കെ ചെയ്യാന്‍ തോന്നിക്കുന്നത്. ഈ ഇഷ്ടങ്ങള്‍ക്ക് കൂടെ നില്‍ക്കാന്‍ പങ്കാളിക്ക് പറ്റിയില്ലെങ്കില്‍ ജീവിതം ശരിയാകില്ലെന്ന് ഗോപി സുന്ദറും പറയുന്നുണ്ട്.

പ്രണയിക്കുന്നവര്‍ ആയാലും ജീവിക്കാന്‍ ഇഷ്ടമുള്ള കാര്യം ചെയ്യാന്‍ അനുവദിക്കാത്ത സാഹചര്യം ഉണ്ടായാല്‍ നമ്മള്‍ നമ്മുടെ ജീവിതത്തോട് നീതി പുലര്‍ത്തണം. കഴിയുന്നത്ര ജീവിതം ആഘോഷമാക്കുക എന്നതാണ് തന്റെ പോളിസി എന്നും ഗോപി സുന്ദര്‍ ബാലയോട് പറയുന്നുണ്ട്. അതേസമയം, തനിക്ക് ഇപ്പോള്‍ പ്രണയമൊന്നുമില്ലന്നും നിങ്ങളുടെ പാട്ട് കേട്ട് പ്രണയം വരുമോയെന്ന് നോക്കുകയാണെന്നും ബാല പറയുന്നു.

വ്യക്തി ജീവിതത്തില്‍ തങ്ങളെ കുറിച്ചുണ്ടാകുന്ന വാര്‍ത്തകളെ കുറിച്ചും ഇരുവരും സംസാരിക്കുന്നുണ്ട്. നമ്മളെ കുറിച്ച്‌ ഒന്നും അറിയാത്തവര്‍ പലതും പറഞ്ഞ് പരത്തും. സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും പോസ്റ്റ് ചെയ്യുന്നതിന് മുന്‍പ് ആലോചിക്കണം. അതിന് ശേഷം അതിന് വരുന്ന തെറികളെ കുറിച്ച്‌ ആലോചിച്ചിട്ട് കാര്യമില്ല. എന്റെ വീടിന് അകത്ത് എന്ത് നടക്കുന്നു എന്നറിയാനാണ് പലര്‍ക്കും താത്പര്യമെന്നും ഗോപി സുന്ദര്‍ പറയുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക