കൊവിഡ് പകര്‍ച്ചവ്യാധിക്ക് മുന്‍പ് തന്നെ ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങാന്‍ ഇന്ത്യക്കാര്‍ തുടങ്ങിയിരുന്നെങ്കിലും അതിനുശേഷം ഓണ്‍ലൈന്‍ വാങ്ങലുകള്‍ വര്‍ദ്ധിച്ചിട്ടിട്ടുണ്ട്. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ ഇപ്പോള്‍ ഓണ്‍ലൈനിലൂടെ വാങ്ങാനാണ് ഭൂരിഭാഗം പേരും താത്പര്യപ്പെടുന്നത്. എന്നാല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്ന സാധനങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് പ്രമുഖ ഇ കൊമേഴ്സ് സ്ഥാപനമായ ഫ്ളിപ്കാര്‍ട്ട്.

ഇന്ത്യന്‍ കുടുംബങ്ങള്‍ ഫ്ളിപ്കാര്‍ട്ടില്‍ നിന്നും ഏറ്റവും കൂടുതല്‍ വാങ്ങുന്നത് വീട്ടുപകരങ്ങള്‍ ആണെന്നാണ് റിപ്പോര്‍ട്ട്. വീട്ടുജോലികള്‍ എളുപ്പമാക്കാന്‍ സഹായിക്കുന്ന ഉപകരണങ്ങള്‍ ആണ് ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ വഴി വിറ്റഴിക്കപ്പെടുന്നത് എന്നാണ് ഫ്ളിപ്കാര്‍ട്ടിന്റെ റിപ്പോര്‍ട്ട്. വാട്ടര്‍ പ്യൂരിഫയറുകള്‍, വാക്വം ക്ലീനര്‍, ജ്യൂസര്‍ മിക്സര്‍, ഗ്രൈന്‍ഡറുകള്‍, മൈക്രോവേവ് തുടങ്ങിയ ചെറുകിട വീട്ടുപകരണങ്ങള്‍ ആണ് ഇന്ത്യക്കാര്‍ക്ക് പ്രിയം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെയുള്ള കാലയളവിനെ അപേക്ഷിച്ച്‌ ഈ വര്‍ഷം ഈ കാലയളവില്‍ ഇന്ത്യക്കാര്‍ വീട്ടുപകരണങ്ങള്‍ വാങ്ങുന്നത് 25 ശതമാനം വര്‍ദ്ധിച്ചതായി ഫ്ലിപ്പ്കാര്‍ട്ട് പറയുന്നു. ജീവിതശൈലിയിലെ മാറ്റം അണുകുടുംബങ്ങളുടെ വര്‍ദ്ധനവ് എന്നിവ ഉണ്ടായതോടുകൂടി കുറഞ്ഞ സമയത്തില്‍ ജോലികള്‍ വീട്ടു ജോലികള്‍ ചെയ്തു തീര്‍ക്കാന്‍ ആളുകള്‍ നിര്‍ബന്ധിരാകുന്നു. ഇങ്ങനെ ദൈനംദിന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന സാങ്കേതിക ഉപകരണങ്ങള്‍ ആളുകള്‍ കൂടുതലായും ആശ്രയിക്കുന്നു.

ഫ്ലിപ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേയ്‌സ് വില്പന ആരംഭിച്ചിട്ടുണ്ട്. വമ്ബന്‍ വില കിഴിവാണ് ഈ ഇ കോമേഴ്‌സ് ഭീമന്‍ അവകാശപ്പെടുന്നത്. വരാനിരിക്കുന്ന ഉത്സവ സീസണിലും ഇന്ത്യക്കാര്‍ക്ക് പ്രിയം വീട്ടുപകരണങ്ങള്‍ ആയിരിക്കും എന്നാണ് ഫ്ളിപ്കാര്‍ട്ടിന്റെ കണക്കുകൂട്ടല്‍.

പഴയ ഉത്പന്നങ്ങള്‍ മാറ്റി പുതിയതിലേക്ക് മാറാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കളുടെ എണ്ണത്തില്‍ 82 ശതമാനം വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട് പറയുന്നു. ബാംഗ്ലൂര്‍, ചെന്നൈ തുടങ്ങിയ മെട്രോ നഗരങ്ങള്‍ മൊത്തത്തിലുള്ള വിപണനത്തിന്റെ 50 ശതമാനത്തിലധികം വഹിക്കുന്നുണ്ട്. . ടയര്‍ 3 നഗരങ്ങളായ എറണാകുളം, തൃശൂര്‍, തിരുവനന്തപുരം എന്നിവ 4 മടങ്ങ് വളര്‍ച്ച രേഖപ്പെടുത്തി,

ഇന്ന് ഉപഭോക്താക്കള്‍ അവരുടെ ജീവിതം സുഗമമാക്കുന്നതിനും കൂടുതല്‍ ഉല്‍പ്പാദനക്ഷമമായ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമായി വിവിധ വീട്ടുപകരണങ്ങള്‍ വാങ്ങുന്നു എന്ന് ഫ്ലിപ്പ്കാര്‍ട്ടിലെ വൈസ് പ്രസിഡന്റ് ഹരി കുമാര്‍ പറഞ്ഞു. ഗൃഹോപകരണങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി 27-ലധികം പുതിയ ബ്രാന്‍ഡുകള്‍ ഫ്ളിപ്കാര്‍ട്ടിന് കീഴില്‍ അണിനിരത്തുന്നു എന്ന് അദ്ദേഹം പറഞ്ഞു. റോബോട്ടിക് വാക്വം ക്ലീനര്‍, ടച്ച്‌ മിക്‌സര്‍ ഗ്രൈന്‍ഡറുകള്‍ തുടങ്ങിയ പുതിയ സാങ്കേതിക വിദ്യ അധിഷ്‌ഠിതമായ വീട്ടുപകരണങ്ങളും ഫ്ളിപ്കാര്‍ട്ട് ലഭ്യമാക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക