നെടുമ്ബാശ്ശേരി: ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് സവര്‍ക്കറുടെ ചിത്രം. നെടുമ്ബാശ്ശേരി അത്താണിയില്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡിലാണ് സവര്‍ക്കറുടെ ചിത്രം സ്ഥാനം പിടിച്ചത്. ഒരു വിഭാഗത്തിന്‍റെ എതിര്‍പ്പിനെ തുടര്‍ന്ന് സവര്‍ക്കറുടെ ചിത്രം മറച്ചു.

അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ വീടിന് സമീപം കോട്ടായി ജങ്ഷനിലാണ് സംഭവം. രവീന്ദ്രനാഥ് ടാഗോര്‍, അബ്ദുള്‍കലാം ആസാദ്, ജി.ബി. പന്ത് എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് സവര്‍ക്കറിന്റെ ചിത്രവും ഇടം പിടിച്ചത്. വിവാദമായതോടെ ഇത് മറച്ചു പകരം ഗാന്ധിജിയുടെ ചിത്രം പതിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജോഡോ യാത്ര അത്താണിയില്‍ എത്തുന്നതിന് മുമ്ബായിരുന്നു ചിത്രം മറച്ചത്. സംഭവത്തില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തോട് ജില്ല നേതൃത്വം വിശദീകരണം തേടി. സവര്‍ക്കറുടെ പടം വച്ചതിനെ ട്രോളി പി.വി. അന്‍വര്‍ എം.എല്‍.എ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക