കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ബോളിവുഡ് നടി റിയ സെന്‍. മഹാരാഷ്ട്രയിലെ പാത്തൂരില്‍ നിന്ന് രാവിലെ പര്യടനം ആരംഭിച്ചപ്പോഴാണ് റിയ സെന്‍ പദയാത്രയുടെ ഭാഗമായത്.ബോളിവുഡ് താരം പദയാത്രയില്‍ പങ്കെടുത്ത വിവരം കോണ്‍ഗ്രസ് ഔദ്യോഗികമായി ട്വീറ്റ് ചെയ്തു. ”നടി റിയ സെന്‍ അണിനിരന്നു. ഇപ്പോള്‍ തെരുവുകള്‍ വിപ്ലവത്തിന് സാക്ഷ്യം വഹിക്കുന്നു” -എന്നായിരുന്നു കോണ്‍ഗ്രസിന്‍റെ ട്വീറ്റ്.

നേരത്തെ, ബോളിവുഡ് നടി പൂജാ ഭട്ട് ജോഡോ യാത്രയില്‍ പങ്കെടുത്തിരുന്നു. തെലുങ്കാന തലസ്ഥാനമായ ഹൈദരാബാദ് സിറ്റിയില്‍ പര്യടനം നടത്തവെയാണ് പൂജാ ഭട്ട് പദയാത്രയുടെ ഭാഗമായത്. സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്നാംരംഭിച്ച ഭാരത് ജോഡോ യാത്ര നിലവില്‍ 70 ദിവസം പൂര്‍ത്തിയാക്കി പര്യടനം തുടരുകയാണ്. 70 ദിവസം കൊണ്ട് ആറ് സംസ്ഥാനങ്ങളും 30 ജില്ലകളും യാത്ര പിന്നിട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിലവില്‍ മഹാരാഷ്ട്രയിലെ അകോലയിലാണ് രാഹുല്‍ ഗാന്ധിയും ജോഡോ യാത്രയും പര്യടനം നടത്തുന്നത്. പദയാത്ര കശ്മീരിലെത്താന്‍ 1633 കിലോമീറ്റര്‍ കൂടി ബാക്കിയുണ്ട്. ആകെ 150 ദിവസം കൊണ്ട് 3570 കിലോമീറ്റര്‍ പിന്നിട്ട് കശ്മീരില്‍ പദയാത്ര സമാപിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക