പല തരത്തിലുള്ള വിവാഹാലോചന പരസ്യങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അവയില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ ഒരു പരസ്യമാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. 24കാരിക്ക് വരനെ തേടിയുള്ള പരസ്യത്തില്‍ ഒരു പ്രത്യേക വിഭാഗത്തില്‍ ജോലി ചെയ്യുന്നവരാരും വിളിക്കരുതെന്ന് പ്രധാന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

വരനെ ആവശ്യമുണ്ട്, ഹിന്ദു- പിള്ള, വയസ്-24, ഉയരം-155സെന്റിമീറ്റര്‍, വിദ്യാഭ്യാസം-എംബിഎ. ധനിക കുടുംബത്തില്‍ നിന്നുള്ള സുന്ദരി. ഐഎഎസ്, ഐപിഎസ്, പിജി ഡോക്ടര്‍, ബിസിനസ് എന്നീ മേഖലകളിലെ നിന്നും സമാന ജാതിക്കാരായ യുവാക്കളെ തേടുന്നു. (സോഫ്ട്‌വെയര്‍ എഞ്ചിനീയര്‍മാര്‍ വിളിക്കേണ്ടതില്ല). ഇതാണ് പത്രപരസ്യത്തില്‍പറഞ്ഞിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിരവധി പേരാണ് സമൂഹമാദ്ധ്യമങ്ങളിലെ പോസ്റ്റില്‍ പ്രതികരിച്ചിരിക്കുന്നത്. ‘ഐ ടിക്കാരുടെ ഭാവി അത്ര നല്ലതാണെന്ന് തോന്നുന്നില്ല’, ‘മെക്കാനിക്കല്‍ എഞ്ചിനീയര്‍മാര്‍ക്ക് വിളിക്കാമോ’, ‘എഞ്ചിനീയര്‍മാര്‍ക്ക് പത്രം നോക്കേണ്ട ആവശ്യമില്ല, അവരെല്ലാം വധുവിനെ സ്വയം കണ്ടെത്തുന്നവരാണ്’ തുടങ്ങിയ രസകരമായ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക