കര്‍ണാടക: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയ്ക്ക് വളരെ പ്രിയങ്കരമാണ്. കര്‍ണാടകയിലൂടെ പര്യടനം നടത്തുനന രാഹുലിനൊപ്പം മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ സിദ്ധരാമയ്യയും ചേര്‍ന്നതിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍.

യാത്രക്കൊപ്പം നടക്കാനെത്തിയ സിദ്ധരാമയ്യയുടെ കൈയ്യും പിടിച്ച്‌ രാഹുല്‍ ഓടുന്നതാണ് വീഡിയോ. നിരവധി പേരാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനിടെ മറ്റ് നേതാക്കളും സുരക്ഷാ ഉദ്യോഗസ്ഥരും ഇരുവരെയും വളഞ്ഞ് സംരക്ഷണം തീര്‍ക്കുന്നതും വീഡിയോയില്‍ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സെപ്തംബര്‍ 30 നാണ് ഭരത് ജോഡോ യാത്ര ആരംഭിച്ചത്. ഒക്ടോബര്‍ 21 വരെ യാത്ര സംസ്ഥാനത്ത് തുടരും. റാലി കര്‍ണ്ണാടകയിലേക്ക് കടന്നതോടെ ഇരു ധ്രുവങ്ങളില്‍ തുടരുന്ന കര്‍ണാടക കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളായ സിദ്ധരാമയ്യയ്ക്കും മുന്‍ ക്യാബിനറ്റ് മന്ത്രി ഡി കെ ശിവകുമാറിനും തുല്യ പ്രാധാന്യം നല്‍കുന്നുവെന്ന് രാഹുല്‍ ഉറപ്പാക്കിയിരുന്നു. രണ്ട് എതിരാളികളായ നേതാക്കള്‍ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഐക്യത്തിന്റെ ശക്തമായ സന്ദേശം നല്‍കാനുമുള്ള ശ്രമം ഇപ്പോഴും തുടരുകയാണ് രാഹുല്‍ ജി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക