ഒരു ലക്ഷം രൂപ ഒറ്റ വര്‍ഷം കൊണ്ട് 43 ലക്ഷം രൂപയായി മാറുക. ഓഹരി വിപണി അത്തരത്തില്‍ പല അത്ഭുതങ്ങളും കാട്ടാറുണ്ട്. അംബര്‍ പ്രോട്ടീന്‍ ഇന്‍ഡസ്ട്രീസ് എന്ന കമ്ബനിയില്‍ നിക്ഷേപം നടത്തിയവര്‍ക്കാണ് ഇത്തരത്തില്‍ വലിയ നേട്ടം ഉണ്ടായിരിക്കുന്നത്. 329 കോടി വിപണി മൂലധനം മാത്രമുള്ള ഒരു സ്മോള്‍ കാപ് കമ്ബനിയാണ് അംബര്‍ പ്രോട്ടീന്‍ ഇന്‍ഡസ്ട്രീസ്.

1992 അഹമ്മദാബാദില്‍ പ്രവര്‍ത്തനം തുടങ്ങിയ ഈ കമ്ബനി രാജ്യത്തെ എഫ്‌എംസിജി കമ്ബനികളിലൊന്നാണ്. അങ്കൂര്‍ എന്ന ബ്രാന്‍ഡില്‍ ഉന്നത നിലവാരത്തിലുള്ള ഭക്ഷ്യ എണ്ണയാണ് ഇവരുടെ പ്രധാന ഉത്പന്നം. കോട്ടണ്‍ സീഡ്, സണ്‍ഫ്ലവര്‍, സോയബീന്‍ എണ്ണകള്‍ ഈ ബ്രാന്‍ഡില്‍ പുറത്തിറങ്ങുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അഹമ്മദാബാദിലെ ചങ്കോദാര്‍ ജില്ലയില്‍ പ്രതിദിനം 110 ടണ്‍ റിഫൈന്‍ഡ് ഓയില്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന പ്ലാന്‍ഡും ഇവര്‍ക്കുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ തങ്ങളുടെ ഓഹരിയില്‍ നിക്ഷേപിച്ചവരെയെല്ലാം ഭാഗ്യവാന്മാര്‍ ആക്കിയിരിക്കുകയാണ് ഈ ഓഹരി.

ഇന്ന് 572.05 രൂപയിലാണ് നമ്ബര്‍ പ്രോട്ടീന്‍ ഇന്‍ഡസ്ട്രീസ് ഓഹരികള്‍ ക്ലോസ് ചെയ്തത്. 2021 സെപ്റ്റംബര്‍ 23 ന് ഇതേ ഓഹരിയുടെ മൂല്യം വെറും 13.12 രൂപയായിരുന്നു. അന്ന് ഈ കമ്ബനിയില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ച ഒരു നിക്ഷേപകന്റെ, ഈ ഓഹരിയില്‍ നിന്ന് മാത്രമുള്ള ഇന്നത്തെ ആസ്തി 43.60 ലക്ഷം രൂപയായിരിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക