ഫ്ലൈറ്റില്‍ കയറി കണ്ടക്ടറെ അനുകരിച്ച്‌ നടന്‍ കുഞ്ചാക്കോ ബോബന്‍. വൈറ്റില, പാലാരിവട്ടം. എന്നുറക്കെ വിളിച്ച്‌ പറഞ്ഞുകൊണ്ട് ചെറുവിമാനത്തി​ന്റെ കോക്പിറ്റ് ഡോറില്‍ കയറി നിന്നുകൊണ്ടുള്ള താരത്തിന്റെ വിഡിയോയാണ് പുറത്തുവന്നത്. ഇരവിക്ക് ബസ് കണ്ടക്ടറില്‍ നിന്നും ഫ്ലൈറ്റ് കണ്ടക്ടറായി പ്രമോഷന്‍ കിട്ടുമ്ബോള്‍ എന്ന അടിക്കുറിപ്പോടെ കുഞ്ചാക്കോ ബോബന്‍ തന്നെയാണ് വിഡിയോ ഇന്‍സ്റ്റ​ഗ്രാമില്‍ പങ്കുവച്ചത്.

സു​ഗീത് സംവിധാനം ചെയ്ത് 2012ല്‍ പുറത്തിറങ്ങിയ ഓര്‍ഡിനറി എന്ന സിനിമയില്‍ കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടറായ ഇരവിക്കുട്ടന്‍പിള്ള എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഈ കഥാപാത്രത്തിന് വലിയ പ്രേക്ഷകസ്വീകാര്യത ലഭിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മണിക്കൂറുകള്‍കൊണ്ടു തന്നെ പ്രമുഖരുടേതടക്കം വലിയ പ്രതികരണമാണ് പോസ്റ്റിന് ലഭിച്ചത്. ഇതുവരെ അഞ്ച് ലക്ഷത്തിലധികം ആളുകള്‍ വിഡിയോ കണ്ടുകഴിഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക