ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പേഴ്സനല്‍ സ്റ്റാഫിന്‍റെ ബന്ധുവിന്റെ നിയമനം മുഖ്യമന്ത്രി അറിയാതിരിക്കുമോ എന്നാണ് അദ്ദേഹം ചോദിച്ചത്. ഗവര്‍ണര്‍ പറഞ്ഞത് അസംബന്ധമാണ്. ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചായിരിക്കണം വര്‍ത്തമാനം. എന്തൊരു അസംബന്ധമാണ് എഴുന്നള്ളിക്കുന്നത്? മുഖ്യമന്ത്രിയോട് ചോദിച്ചിട്ടാണോ ജോലിക്ക് അപേക്ഷ നല്‍കുന്നതെന്ന് പിണറായി വിജയന്‍ ചോദിച്ചു.

മുഖ്യമന്ത്രിയുടെ ബന്ധുവായതുകൊണ്ട് അപേക്ഷിക്കാന്‍ പറ്റില്ലെന്ന് പറയാന്‍ എന്താണ് അധികാരം? എന്തും വിളിച്ചു പറയാമെന്നാണോ കരുതുന്നത്? ഗവര്‍ണര്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ല.ഭീഷണി സ്വരത്തില്‍ ആരാണ് സംസാരിക്കുന്നത് ആരാണെന്ന് നാട് കുറേക്കാലമായി കാണുന്നുണ്ട്. അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ പരിഹരിക്കാന്‍ ഭരണഘടനാപരമായ മാര്‍ഗങ്ങളുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പേവിഷബാധമൂലം ഈ വര്‍ഷമുണ്ടായ 21 മരണങ്ങളില്‍ 15 പേര്‍ വാക്‌സിന്‍ എടുക്കാത്തവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആന്റി റാബിസ് വാക്‌സിന്റെ ഗുണനിലവാരം നിശ്ചയിക്കുന്നത് കേന്ദ്രസര്‍ക്കാറാണെന്നും സംസ്ഥാനത്ത് പേവിഷ പ്രതിരോധ വാക്‌സിന്റെ ഉപയോഗം 57 ശതമാംവര്‍ധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പേവിഷ പ്രതിരോധ കുത്തിവയ്പ്പ് സെപ്റ്റംബര്‍ 10 മുതല്‍ ആരംഭിക്കുമെന്നും സെപ്റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ 20 വരെ തീവ്ര വാക്‌സിന്‍ യജ്ഞം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വളര്‍ത്തു നായകളുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുമെന്നുമെന്നും അദ്ദേഹം പറഞ്ഞു.

മാരകമായ മയക്കുമരുന്നുകള്‍ വിപണിയില്‍ സജീവമാകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹിക വിപത്തായി മയക്കുമരുന്ന് മാറി. നാടാകെ പ്രതിരോധം തീര്‍ക്കണം. സര്‍ക്കാര്‍ നടപടി ശക്തമാക്കും. മയക്കുമരുന്നില്‍ മാരക രാസവസ്തുക്കള്‍ ഉണ്ട്. സര്‍ക്കാര്‍ ഗൗരവത്തോടെ ഇതിനെ കാണുന്നു. വരുന്ന ഒക്ടോബര്‍ രണ്ടിന് പ്രതിരോധത്തിന് സംസ്ഥാന തലത്തില്‍ തുടക്കം കുറിക്കും. യുവാക്കള്‍ മുന്‍നിരയില്‍ പങ്കുചേരണം. നാട്ടിലുള്ള സംഘടനകളും സാമൂഹിക കൂട്ടായ്മകളും ഇക്കാര്യത്തില്‍ പ്രതിരോധം ഉയര്‍ത്താന്‍ അണിനിരക്കണം. സിനിമ, സീരിയല്‍, സ്‍പോര്‍ട്സ് മേഖലയിലെ പ്രമുഖര്‍ ഇതിന് പിന്തുണ നല്‍കണം. നവംബര്‍ ഒന്നുവരെ പ്രചാരണ പരിപാടികള്‍ നടത്തും. സംസ്ഥാന തലത്തില്‍ മുഖ്യമന്ത്രി അധ്യക്ഷനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക