കോഴിക്കോട്: മോട്ടോര്‍വാഹനവകുപ്പിന്റെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിലും സമീപ പ്രദേശങ്ങളിലുമായി നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത് 1.57 ലക്ഷം രൂപയും ഉദ്യോഗസ്ഥര്‍ ഒപ്പിട്ട നിരവധി രേഖകളും. കോഴിക്കോട് ചേവായൂരിലാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍ ശ്രീജിത്ത് മിന്നല്‍ പരിശോധന നടത്തിയത്. ഉദ്യോഗസ്ഥര്‍ ഇടനിലക്കാരെ ഉപയോഗിച്ച്‌ കൈക്കൂലി വാങ്ങുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

ഇവിടെ ഇടനിലക്കാരെ ഉപയോഗപ്പെടുത്തി കൈക്കൂലി വാങ്ങുന്നുവെന്ന് നിരവധി പരാതികളാണ് ലഭിച്ചത്. ഇതിനെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്. ടെസ്റ്റിംഗ് ഗ്രൗണ്ടിന് സമീപത്തെ കടയില്‍ നിന്നാണ് പണം പിടിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ ആരംഭിച്ച പരിശോധന ഒരുമണിക്കൂറോളം നീണ്ടുനിന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക