ലണ്ടന്‍: ഡാലിയ, സ്വീറ്റ് പീസ്, ഫ്‌ളോക്‌സ്, വൈറ്റ് ഹെതര്‍, പൈന്‍ ഫിര്‍ എന്നിവയുടെ റീത്തുമായി സ്‌കോട്ടിഷ് രാജകീയ നിലവാരത്തില്‍ അലങ്കരിച്ച എലിസബത്ത് രാജ്ഞിയുടെ ശവമഞ്ചം ബാല്‍മോറല്‍ കാസിലില്‍ നിന്ന് അവസാന യാത്രയായി. പ്രാദേശിക സമയം രാവിലെ 10 മണിക്ക് വാഹനത്തില്‍ കയറ്റിയ ശവമഞ്ചത്തിനൊപ്പം ആന്‍ രാജകുമാരിയും ഭര്‍ത്താവ് സര്‍ തിമോത്തി ലോറന്‍സും ക്വീന്‍സ് എസ്‌റ്റേറ്റില്‍ നിന്ന് ഔദ്യോഗിക സ്‌കോട്ടിഷ് വസതിയായ ഹോളിറൂഡ്ഹൗസ് കൊട്ടാരത്തിലേക്ക് രാജ്ഞിക്കൊപ്പം അനുഗമിച്ചു. സെപ്തംബര്‍ 12 തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് സെന്റ് ഗൈല്‍സ് കത്തീഡ്രലിലേക്ക് പോകും വരെ രാജ്ഞിയുടെ ശവമഞ്ചം സിംഹാസന മുറിയില്‍ വെയ്ക്കും.

തുടര്‍ന്ന് വിമാനമാര്‍ഗ്ഗം ലണ്ടനിലേക്ക് പോകും. സെപ്തംബര്‍ 19ന് സംസ്‌കാരം വരെ വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളില്‍ നാലുദിവസം പൊതുദര്‍ശനത്തിന് വെയ്ക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം രാജ്ഞിക്ക് ആദരം അര്‍പ്പിക്കാന്‍ എഡിന്‍ബര്‍ഗ്, വിന്‍ഡ്‌സര്‍, സെന്‍ട്രല്‍ ലണ്ടന്‍ എന്നിവിടങ്ങളില്‍ വന്‍ ജനക്കൂട്ടം തടിച്ചുകൂടി. ശവമഞ്ചം എഡിന്‍ബര്‍ഗിലെ റോയല്‍ മൈല്‍ വഴി ഹോളിറൂഡ്ഹൗസ് കൊട്ടാരത്തിലേക്കുള്ള വഴിയില്‍ ആയിരങ്ങളാണ് പാതയില്‍ പുഷ്പാഞ്ജലി അര്‍പ്പിക്കാനെത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക