മലയാളികളുടെ പ്രിയ നടനാണ് സുരേഷ് ഗോപി. മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ആക്ഷൻ കിംഗ്. ആക്ഷൻ ചിത്രങ്ങൾ ആവുമ്പോൾ സുരേഷ് ഗോപിയെ കഴിഞ്ഞിട്ടേ മലയാളികൾക്ക് മറ്റ് താരങ്ങൾ ഉള്ളൂ. വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം താരം വീണ്ടും സിനിമയിൽ സജീവമാവുകയാണ്.

ഇപ്പോഴിതാ എലിസബത്ത് രാജ്ഞിയുടെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സുരേഷ് ഗോപി. രാജ്ഞിയെ ഒരിക്കൽ നേരിട്ട് കാണാൻ ലഭിച്ച അവസരവും ഇദ്ദേഹം ഓർത്തെടുക്കുന്നു. എലിസബത്ത് രാജ്ഞി മരിച്ചു എന്ന വാർത്ത കേട്ടതിൽ ദുഃഖമുണ്ട്. ബക്കിങ്ഹാം കൊട്ടാരത്തിൽ വച്ച് ഒരിക്കൽ അവരെ നേരിൽ കാണാനുള്ള ഭാഗ്യം ലഭിച്ചിരുന്നു. കുറിച്ചത് ഇങ്ങനെയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2017 ലാണ് താരം രാജ്ഞിയെ സന്ദർശിക്കുന്നത്. അന്ന് കേന്ദ്രമന്ത്രിയായിരുന്ന അരുൺ ജെയ്റ്റ്ലിക്കൊപ്പം ആയിരുന്നു ഇദ്ദേഹം ഇംഗ്ലണ്ട് സന്ദർശിച്ചത്. നേരിൽ കണ്ട ഒരു ചിത്രവും ഇദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യൻ പ്രതിനിധി സംഘത്തോടൊപ്പം ആണ് സുരേഷ് ഗോപി അവിടെ എത്തിയത്. സംഭാഷണത്തിനിടയിൽ അദ്ദേഹം പാർലമെൻറ് അംഗമാണെന്നും രാജ്ഞി അറിഞ്ഞു. അപ്പോൾ ഇതിനെപ്പറ്റി താരത്തോട് അന്വേഷിക്കുകയും ചെയ്തു എലിസബത്ത് രാജ്ഞി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക