പാല്‍തു ജാന്‍വര്‍ സിനിമ വന്‍ വിജയമായതിനു പിന്നാലെ ചിത്രത്തിലെ നായികയെ തന്നെ ജീവിതസഖിയാക്കി സംവിധായകന്‍. നടി ശ്രുതി സുരേഷും സംവിധായകന്‍ സം​ഗീത് പി രാജനുമാണ് വിവാഹിതരായത്. തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തില്‍ വച്ച്‌ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ വളരെ ലളിതമായാണ് വിവാഹം നടന്നത്. ഇരുവരുടേതും പ്രണയവിവാഹമാണ്.

സോഷ്യല്‍ മീഡിയയിലൂടെ ശ്രുതി തന്നെയാണ് വിവാഹവാര്‍ത്ത പുറത്തുവിട്ടത്. ‘ജസ്റ്റ് മാരീഡ്’ എന്ന ക്യാപ്ഷനോടെയാണ് താരം വിവാഹ വീഡിയോ പങ്കുവെച്ചത്. ചുവന്ന ത്രെഡ് വര്‍ക്കോഡു കൂടിയ വെള്ള ധാവണിയായിരുന്നു ശ്രുതിയുടെ വേഷം. ക്രീം കുര്‍ത്തയും മുണ്ടുമാണ് സം​ഗീത് അണിഞ്ഞിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘കരിക്ക്’ വെബ് സീരീസിലൂടെയാണ് ശ്രുതി ശ്രദ്ധേയായത്. തുടര്‍ന്ന് ‘ഫ്രീഡം ഫൈറ്റ്’, ‘അന്താക്ഷരി’, ‘ജൂണ്‍’ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. പാല്‍തു ജാന്‍വറാണ് അവസാനം പുറത്തിറങ്ങിയ ചിത്രം. സം​ഗീതിന്റെ ആദ്യത്തെ സിനിമയാണ് പാല്‍തു ജാന്‍വര്‍. ബേസില്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്. ഇരുവരുടേയും വിവാഹ വിശേഷങ്ങളും തയ്യാറെടുപ്പുകളും ശ്രുതി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക