പിതാവിന്റേതെന്ന് അവകാശപ്പെട്ട് ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയിൽ സൂക്ഷിച്ചിരിക്കുന്ന ചിതാഭസ്മം ഡി എൻ എ പരിശോധനയ്ക്ക് വിധേയമാക്കാൻ ഇന്ത്യ, ജപ്പാൻ സർക്കാരുകളെ സമീപിക്കുമെന്ന് സ്വാതന്ത്ര്യ സമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ മകൾ അനിതാ ബോസ് ഫാഫ്. ടോക്കിയോയിലെ രംഗോജി ക്ഷേത്രത്തിൽ സൂക്ഷിച്ചിരിക്കുന്ന അവശിഷ്ടങ്ങൾ നേതാജിയുടേതാണെന്ന് ഉറപ്പാക്കാനാണ് അന്വേഷണം നടക്കുത്തുനതെന്ന് ജർമ്മൻ പൗരയായ അനിത ബോസ് പിടിഐക്ക് നൽകിയ ടെലിഫോൺ അഭിമുഖത്തിൽ പറഞ്ഞു.

തന്റെ പിതാവിന്റെ മരണത്തിലെ ദുരൂഹത നീക്കുന്നത് സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക വേളയിൽ അദ്ദേഹത്തിന് അർപ്പിക്കാൻ കഴിയുന്ന ഏറ്റവും മികച്ച ആദരാഞ്ജലി ആയിരിക്കുമെന്ന് അവർ പറഞ്ഞു. “നേതാജിയുടെ മകൾ എന്ന നിലയിൽ, ഈ ദുരൂഹത എന്റെ ജീവിതകാലത്ത് നീക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഡിഎൻഎ പരിശോധന നടത്തണമെന്ന ആവശ്യവുമായി ഇന്ത്യൻ സർക്കാരിനെ ഔദ്യോഗികമായി ഉടൻ സമീപിക്കും. മറുപടിക്ക് കുറച്ച് സമയമെടുക്കും. പ്രതികരണമില്ലെങ്കിൽ ഞങ്ങൾ ഇതേ ആവശ്യവുമായി ജപ്പാനെ സമീപിക്കും.” സാമ്പത്തിക വിദഗ്ധ കൂടിയായ അനിത ബോസ് വിശദീകരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേരത്തെ ഇതേക്കുറിച്ച് ഇന്ത്യൻ സർക്കാരിനെ സമീപിച്ചെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ലെന്നും അവർ കൂട്ടിച്ചേർത്തു. നേതാജിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള അവ്യക്തത ചിലർ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്നും ആരുടെയും പേര് പറയാൻ ആഗ്രഹിക്കുന്നില്ലെന്നും അനിത വ്യക്തമാക്കി. ബോസിന്റെ പാരമ്പര്യത്തെ ബഹുമാനിക്കാൻ ഇന്ത്യൻ സർക്കാർ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും അവർ പറഞ്ഞു.

നേതാജി വിമാനാപകടത്തിൽ മരിച്ചതിന്റെ തെളിവുകളിൽ തനിക്ക് സംശയമൊന്നുമില്ല. എന്നാൽ പിതാവിന്റെ ഭൗതികാവശിഷ്ടങ്ങൾ മാതൃരാജ്യത്ത് എത്തിക്കേണ്ടത് അദ്ദേഹത്തോടുള്ള കടമയാണ്. 1945 ഓഗസ്റ്റ് 18-ലെ വിമാനാപകടത്തിൽ അദ്ദേഹം മരിച്ചിട്ടില്ലെന്ന് അവകാശപ്പെടുന്നവർക്കും ഈ പരിശോധന ഗുണം ചെയ്യും- അനിതാ ബോസ് പറഞ്ഞു. നേതാജി തന്റെ ഓസ്ട്രിയൻ സെക്രട്ടറി എമിൽ ഷെങ്കലിനെ വിവാഹം കഴിച്ചിരുന്നു. ഈ ദമ്പതികളുടെ മകളാണ് അനിത.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക