സിദ്ദിഖ്- ലാല്‍, ഇതിലും വലിയ ഹിറ്റ് ജോഡികള്‍ മലയാള സിനിമയിലുണ്ടോ എന്ന് സംശയമാണ്. ഇരുവരും ഒന്നിച്ചാണ് സിനിമയിലേക്ക് ചുവടുവെക്കുന്നത്. ഫാസിലിന്റെ സഹസംവിധായകരായി തുടക്കമിട്ട ഇവര്‍ സിദ്ദിഖ്-ലാല്‍ എന്ന പേരില്‍ സംവിധായകരായി അരങ്ങേറ്റം കുറിച്ചു. നിരവധി സൂപ്പര്‍ഹിറ്റുകളാണ് ഇരുവരും ചേര്‍ന്ന് സമ്മാനിച്ചത്.

വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരും വേര്‍പിരിഞ്ഞെങ്കിലും ആ സൗഹൃദത്തിന് ‌മാറ്റമുണ്ടായില്ല. ഇപ്പോള്‍ ലാലിനെ തനിച്ചാക്കി സിദ്ദിഖ് വിടപറഞ്ഞിരിക്കുകയാണ്.കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോര്‍ സ്റ്റേ‍ഡിയത്തിലേക്ക് സിദ്ദിഖിനെ കൊണ്ടുവന്നപ്പോള്‍ ലാല്‍ ഒപ്പമുണ്ടായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തന്റെ ആത്മസുഹൃത്തിന്റെ ചലനമറ്റ ദേഹത്തിനരികിലായി തകര്‍ന്ന മനസുമായി ഇരിക്കുന്ന ലാലിന്റെ ദൃശ്യം വേദനയാവുകയാണ്. സിനിമയിലെ തങ്ങളുടെ ഗുരുവായ ഫാസിലിനെ കണ്ടതോടെ ലാല്‍ വികാരാധീനനായി. സങ്കടം അടക്കാനാവാതെ ലാല്‍ പൊട്ടിക്കരഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക