ലണ്ടന്‍: മുന്‍ ഇംഗ്ലീഷ് ഫുട്ബാള്‍ ടീം ക്യാപ്റ്റന്‍ ഡേവിഡ് ബെക്കാം എലിസബത്ത് രാജ്ഞിക്ക് അന്തിമോപചാരം അര്‍പ്പിക്കുന്നതിനായി ക്യൂവില്‍ നിന്നത് 13 മണിക്കൂര്‍. മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് റയല്‍ മാഡ്രിഡ് മിഡ്ഫീല്‍ഡര്‍ പുലര്‍ച്ചെ 2.15നാണ് ക്യൂവിനൊപ്പം ചേര്‍ന്നത്.

രാജ്ഞിയുടെ അസാധാരണമായ ജീവിതം ആഘോഷിക്കുന്നതിനാണ് എല്ലാവരും ഇവിടെ എത്തിയിരിക്കുന്നത്. ഈ നിമിഷങ്ങളില്‍ zz zഎല്ലാവര്‍ക്കുമൊപ്പം നില്‍ക്കാനാണ് താല്‍പര്യമെന്ന് ഡേവിഡ് ബെക്കാം പറഞ്ഞു. കൂടെ വരിയിലുണ്ടായിരുന്നവര്‍ക്കൊപ്പം ഭക്ഷണം പങ്കിട്ടതിന്റെ അനുഭവങ്ങളും ബെക്കാം പങ്കുവെച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വെസ്റ്റ്മിനിസ്റ്റര്‍ ഹാളിന് പുറത്ത് ബെക്കാം കാത്തുനില്‍ക്കുന്നതിന്റെ വിഡിയോയും വൈറലായി. lഉച്ചക്ക് 3.25നാണ് ബെക്കാമിന് രാജ്ഞിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ സാധിച്ചത്.രാജ്ഞിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന ഹാളിലേക്കുള്ള പ്രവേശനം ഇടക്ക് സര്‍ക്കാര്‍ നിര്‍ത്തിവെക്കുകയും ചെയ്തു. ഏകദേശം ഏഴര ലക്ഷത്തോളം പേരാണ് രാജ്ഞിക്ക് അന്തിമോപചാരം അര്‍പ്പിക്കാനായി കാത്തിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക