പത്തനംതിട്ട: രണ്ടര കിലോ കഞ്ചാവുമായി സിപിഐ നേതാവ് പിടിയില്‍. കൊടുമണ്‍ ലോക്കല്‍ അസിസ്‌റ്റന്റ് സെക്രട്ടറി ജിതിന്‍ മോഹനാണ് എക്‌സൈസിന്റെ പിടിയിലായത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്നയാള്‍ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. കൊടുമണ്‍ സ്വദേശി അനന്തുവാണ് ഓടിപ്പോയത്. അടൂരില്‍ വച്ച്‌ എക്‌സൈസ് റെയ്‌ഞ്ച് ഇന്‍സ്‌പെക്‌ടര്‍ ബിജു. എന്‍ ബേബിയുടെ നേതൃത്വത്തില്‍ നടന്ന ഓണം സ്‌പെഷ്യല്‍ ഡ്രൈവിലാണ് കാറിലെത്തിയ ജിതിന്‍ പിടിയിലായത്. എഐവൈഎഫ് ജില്ലാ കമ്മിറ്റിയംഗം കൂടിയാണ് ജിതിന്‍.

മുന്‍പ് കൊടുമണ്‍ സഹകരണ ബാങ്കിലെ സംഘട്ടനത്തില്‍ പങ്കുണ്ടായിരുന്ന ജിതിന്‍ കൊടുമണ്‍ എസ്‌ഐയ്‌ക്ക് നേരെ എറിഞ്ഞ് പരിക്കേല്‍പ്പിച്ചിരുന്നു. ഇതടക്കം നിരവധി ക്രിമിനല്‍ കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. അടൂരില്‍ നിരവധി കച്ചവ‌ടക്കാര്‍ക്ക് ഇയാള്‍ മുന്‍പ് കഞ്ചാവ് എത്തിച്ച്‌ നല്‍കിയിട്ടുണ്ടെന്നാണ് എക്‌സൈസ് അധികൃതര്‍ നല്‍കുന്ന വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക