ഒരാളുടെ വികാരങ്ങള്‍ നല്ലരീതിയില്‍ പ്രകടിപ്പിക്കാന്‍ നൃത്തത്തിലൂടെ കഴിയും എന്നത് വാസ്തവമായ കാര്യമാണ്. അതുകൊണ്ടുതന്നെ നൃത്തം ചെയ്യാന്‍ അറിയാവുന്നവര്‍ പാട്ടിനൊത്ത് തന്റെ കഴിവുകള്‍ പ്രകടിപ്പിക്കുക തന്നെ ചെയ്യും സംശയമില്ല. ചിലര്‍ക്ക് നൃത്തം ചെയ്യാന്‍ സ്റ്റേജ് വേണമെങ്കില്‍ മറ്റു ചിലര്‍ക്ക് അതിന്റെ ആവശ്യമൊന്നുമില്ല. അത്തരത്തിലുള്ളൊരു വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഈ വീഡിയോയില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും നടുറോഡില്‍ തെരുവ് വിളക്കിന്റെ സഹായത്തോടെ തങ്ങളുടെ ഉള്ളിലെ കലാരൂപം ആടി തിമിര്‍ക്കുന്ന ഒരു പെണ്‍കുട്ടിയെയും ആണ്‍കുട്ടിയേയും. സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വലിയ രീതിയില്‍ തരംഗം സൃഷ്ടിക്കുകയാണ്.

പ്രേരണ മഹേശ്വരി എന്ന ഉപയോക്താവാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. ഇതില്‍ ആണ്‍കുട്ടിയും പെണ്‍കുട്ടിയും റോഡിലെ തെരുവ് വിളക്കിന് താഴെ അടിപൊളിയായി ഒരു കൂസലുമില്ലാതെ നൃത്തം ചെയ്യുന്നത് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. അവര്‍ ഒരു കൂസലുമില്ലാതെ ഡാൻസ് കളിക്കുന്നതിനും കാരണമുണ്ട്. തങ്ങളുടെ നൃത്തം ആരെങ്കിലും വീഡിയോ ആക്കും എന്ന് അവര്‍ സ്വപ്നത്തില്‍ പോലും ചിന്തിച്ചിട്ടില്ല എന്നതാണ്. ഈ വീഡിയോ ആരോ വീടിന്റെ ബാല്‍ക്കണിയില്‍ നിന്നോ ടെറസില്‍ നിന്നോ ആണ് എടുത്തിരിക്കുന്നത് എന്നത് വ്യക്തമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവര്‍ രണ്ടുപേരുരും ആരാണെന്നത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ലെങ്കിലും ഒരു കാര്യം ഉറപ്പാണ് ഇവര്‍ നല്ല നര്‍ത്തകരാണ്. ഇരുവരുടെയും നൃത്തച്ചുവടുകളില്‍ നല്ല ഒരുമയും ഒന്നിനൊന്ന് മികച്ചതുമാണ്. അതും പാട്ടിന്റെ ബീറ്റ് അനുസരിച്ചാണ് അവര്‍ നൃത്തം ചെയ്യുന്നതും. ഏകദേശം 16 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോയ്ക്ക് നിരവധി ലൈക്കുകളും വ്യൂസും കമന്റുകളുമാണ് ലഭിച്ചിരിക്കുന്നത്. 

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക