മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി തിരക്കേറിയ നടിയാണ് ഷംന കാസിം. പൂര്‍ണ എന്ന പേരിലാണ് താരം ഇതര ഭാഷാ സിനിമ മേഖലയില്‍ അറിയപ്പെടുന്നത്. ‘മഞ്ഞുപോലൊരു പെണ്‍കുട്ടി’ എന്ന സിനിമയിലൂടെയാണ് ഷംന അഭിനയത്തിലേക്ക് എത്തുന്നത്.

അടുത്തിടെയാണ് താന്‍ വിവാഹിതയാവാന്‍ പോവുന്ന കാര്യം ഷംന ആരാധകരെ അറിയിച്ചത്. ബിസിനസ് കണ്‍സല്‍ട്ടന്റായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭാവിവരന്‍. ഷാനിദുമായുളള ഓണചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ഷംന ഇപ്പോള്‍. എല്ലാവര്‍ക്കും ഓണം ആശംസകളറിയിച്ചു കൊണ്ടുളള വീഡിയോയും ചിത്രവും ഷംനയുടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്ബനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷാനിദ്. ഇരുവരുടെയും വിവാഹനിശ്ചയം ജൂലൈയില്‍ നടന്നിരുന്നു. പച്ചക്കുതിര, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, അലി ഭായ്, കോളേജ് കുമാരന്‍, അലിഭായ്, ചട്ടക്കാരി തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നല്ലൊരു നര്‍ത്തകി കൂടിയാണ് ഷംന.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക