എറണാകുളം ജില്ലയില്‍ വന്‍ കഞ്ചാവ് വേട്ട. അമ്ബലമേട് ഭാഗത്ത് 15 കിലോ കഞ്ചാവുമായി 7 പേരെ അറസ്റ്റ് ചെയ്തു. ഇവരില്‍ രണ്ട് യുവതികളും ഉള്‍പ്പെടുന്നു. കരുനാഗപ്പിള്ളി സ്വദേശി ജ്യോതിസ് (22), തിരുവാങ്കുളം സ്വദേശി അക്ഷയ് രാജ് (24), കരുനാഗപ്പിള്ളി സ്വദേശി ശ്രീലാല്‍ (26), ശാസ്താംകോട്ട സ്വദേശി ഹരികൃഷ്ണന്‍ (26), ഓച്ചിറ സ്വദേശി ദിലീപ് (അറ്റ് ബോക്‌സര്‍ ദിലീപ് 27), മാവേലിക്കര സ്വദേശിനി മേഘ ചെറിയാന്‍ (21), കായംകുളം സ്വദേശിനി ശില്പ ശ്യാം (19) എന്നിവരാണ് പിടിയിലായത്.

കുഴീക്കാട് ഭാഗത്തുള്ള ലോഡ്ജില്‍നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഈ ലോഡ്ജ് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ കഞ്ചാവ് വില്‍പ്പന. യുവതികളെ മറയാക്കിയായിരുന്നു സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഒഡീഷയിലെ ബാലന്‍ഗീര്‍ ജില്ലയിലുള്ള കഞ്ചാവ് മാഫിയയില്‍ നിന്ന് ഇടനിലക്കാരന്‍ വഴിയാണ് ഇവര്‍ കഞ്ചാവ് എറണാകുളത്തേക്ക് എത്തിച്ചിരുന്നത്. ഇതിനായി തമിഴ്നാട്ടില്‍ നിന്നും വരുന്ന പച്ചക്കറി, പലചരക്ക് വാഹങ്ങള്‍ ആയിരുന്നു ഇവര്‍ ഉപയോഗിച്ചിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊച്ചിയിലെ വിവിധ കേന്ദ്രങ്ങളില്‍ എത്തിക്കുന്ന കഞ്ചാവ് തരംതിരിക്കുന്നത് മേഘയും ശില്പയുമാണ്. ഇങ്ങനെ എത്തിക്കുന്ന കഞ്ചാവ് രണ്ട് കിലോഗ്രാം വീതമുള്ള പാക്കറ്റുകളാക്കിയാണ് ആവശ്യക്കാര്‍ക്ക് കൊടുക്കുന്നത്. കായംകുളം, മാവേലിക്കര, കരുനാഗപ്പിള്ളി, ശാസ്താംകോട്ട എന്നിവിടങ്ങളിലേക്ക് കഞ്ചാവെത്തിക്കുന്ന വന്‍സംഘത്തിലെ കണ്ണികളാണിവര്‍. സ്ത്രീകളാണ് കൂടുതലും വില്പനയ്ക്കിറങ്ങുന്നത്. പെണ്‍കുട്ടികള്‍ ആയതിനാല്‍ തന്നെ പോലീസുകാരുടെ കണ്ണില്‍ പൊടിയിടാമെന്നുള്ള പദ്ധതിയും ഇവര്‍ക്കുണ്ടായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക