ബ്രിട്ടണിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ പത്നി കാമില പാര്‍ക്കര്‍ ഹൊളിസ്റ്റിക് ചികിത്സയ്ക്കായി ബെംഗളൂരുവിലെത്തി. ദിവസങ്ങള്‍ നീണ്ടുന്ന ചികിത്സയ്ക്കായാണ് കാമില മലയാളി ഡോക്ടര്‍ ഐസക് മത്തായി നൂറനാല്‍ ഡയറക്ടറായ സൗഖ്യ ഹൊളിസ്റ്റിക് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററിൽ എത്തിയത്. 2010 മുതല്‍ കാമില ഇടയ്ക്കിടെ ഇവിടെ വരാറുണ്ട്. ഇത് എട്ടാം തവണയാണ് ഇവര്‍ ഇവിടെ എത്തുന്നത്.

ഈ മാസം 28ന് ചികിത്സ പൂര്‍ത്തിയാക്കി കാമില മടങ്ങും.വ്യാഴാഴ്ച ബ്രിട്ടീഷ് എയര്‍ വൈസിന്റെ വിമാനത്തിലാണ് കാമില ബെംഗളൂരുവില്‍ എത്തിയത്. എലീറ്റ് ഫോഴ്സിന്റെ റോയല്‍ പ്രൊട്ടക്ഷന്‍ സ്ക്വാഡ് അംഗങ്ങളും സ്കോട്ട്ലന്‍ഡ് യാര്‍ഡും കാമിലയെ കെമ്ബെ ഗൗഡ രാജാന്തര വിമാനത്താവളത്തില്‍ നിന്ന് വൈറ്റ്ഫീല്‍ഡിലെ സൗഖ്യ ഹൊളിസ്റ്റിക് സെന്റർ വരെ അനുഗമിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക